Tuesday, 03 December 2024

ഇംഗ്ലണ്ടിലെ നൂറുകണക്കിന് സ്കൂളുകൾ ഓഫ്സ്റ്റെഡ് ഡൗൺഗ്രേഡ് ചെയ്തു. ഗ്രേഡിംഗ് അറിയാനുള്ള ലിങ്ക് 

ഇംഗ്ലണ്ടിലെ നൂറുകണക്കിന് സ്കൂളുകൾ ഓഫ്സ്റ്റെഡ് ഡൗൺഗ്രേഡ് ചെയ്തതായി സ്കൂൾ വാച്ച്ഡോഗിൻ്റെ  റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ചില സ്കൂളുകൾ കഴിഞ്ഞ 15 വർഷങ്ങളായി ഇൻസ്പെക്ഷൻ നടക്കാത്തവയാണ്. മറ്റു പലതിലും പുതിയ ഹെഡ് ടീച്ചർമാർ നിയമിക്കപ്പെട്ടതടക്കമുള്ള പ്രധാന മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളവയാണ്. ഭൂരിപക്ഷം സ്കൂളുകളും ഗുഡ് അല്ലെങ്കിൽ ഔട്ട് സ്റ്റാൻഡിംഗ് കാറ്റഗറിയിലാണെന്ന് ദി ഡിപ്പാർട്ട്മെൻ്റ് ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കി

2012 നും 2020 നുമിടയിൽ ഔട്ട് സ്റ്റാൻഡിംഗ് കാറ്റഗറിയിൽ ഉണ്ടായിരുന്ന സ്കൂളുകളിൽ,  പ്രവർത്തനവുമായി ബന്ധപ്പെട്ട ആശങ്ക ഉന്നയിക്കപ്പെട്ടവയിൽ മാത്രമാണ് റീ ഇൻസ്പെക്ഷൻ നടന്നത്. കഴിഞ്ഞ വർഷം റീ വിസിറ്റ് ചെയ്ത ഔട്ട് സ്റ്റാൻഡിംഗ് കാറ്റഗറിയിലുള്ള 80 ശതമാനം സ്കൂളുകളും ഡൗൺ ഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൗൺ ഗ്രേഡ് ചെയ്യപ്പെട്ടവയിൽ 308 പ്രൈമറി, സെക്കൻഡറി സ്കൂളുകളുണ്ട്. മിക്കവയും ഔട്ട് സ്റ്റാൻഡിംഗിൽ നിന്ന് ഗുഡ് കാറ്റഗറിയിലേയ്ക്കാണ് താഴ്ത്തപ്പെട്ടത്. 17 ശതമാനം സ്കൂളുകൾ ഇംപ്രൂവ്മെൻ്റ് ആവശ്യമുള്ളതായി റിപ്പോർട്ടിൽ പരാമർശ വിധേയമായി. നാല് ശതമാനം സ്കൂളുകളുടെ സംവിധാനങ്ങൾ അപര്യാപ്തമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്കൂളുകളുടെ ഗ്രേഡിംഗ് അറിയാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക

Crystal Media UK Youtube channel 

 

Other News