എയർപോർട്ട് ഹാൻഡ് ലഗേജിലെ ലാപ്ടോപ്, ലിക്വിഡ് എന്നിവയ്ക്കുളള യുകെയിലെ നിയന്ത്രണം 2024 ൽ നീക്കം ചെയ്തേക്കും
എയർപോർട്ട് ഹാൻഡ് ലഗേജിലെ ലാപ്ടോപ്, ലിക്വിഡ് എന്നിവയ്ക്കുളള യുകെയിലെ നിയന്ത്രണം 2024 ൽ നീക്കം ചെയ്തേക്കും. സെക്യൂരിറ്റി നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതിൻ്റെ ഭാഗമായി 3D സ്കാനറുകൾ ഉപയോഗിക്കാനാണ് പദ്ധതി. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഹോസ്പിറ്റലുകളിൽ ഉപയോഗിക്കുന്ന CT സ്കാനറുകൾക്ക് സമാനമായ ഉപകരണങ്ങൾ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ബാഗിനുള്ളിലെ വസ്തുക്കളുടെ വ്യക്തമായ രൂപം ഇതിലൂടെ ലഭ്യമാകും. ഈ സംവിധാനം നേരത്തെ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം താമസം നേരിടുകയായിരുന്നു.
Crystal Media UK Youtube channel
സെക്യൂരിറ്റി നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ ക്രിസ്മസിന് മുമ്പ് പ്രഖ്യാപനമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവൺമെൻ്റ് മിനിസ്റ്റർമാർ റിവ്യൂ ചെയ്തു വരികയാണ്. പുതിയ സംവിധാനം നടപ്പാക്കുന്നതിലൂടെ യുകെ എയർ പോർട്ടുകളിലെ നീണ്ട ക്യൂവിന് പരിഹാരം കാണാൻ സാധിക്കും. നിലവിലെ നിയന്ത്രണമനുസരിച്ച് 100 മില്ലി ലിറ്ററിൽ കൂടുതൽ ലിക്വിഡ് ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാൻ അനുമതിയില്ല. 2006 നവംബറിലാണ് ഈ നിയന്ത്രണം നിലവിൽ വന്നത്. ഡ്രിങ്ക് ബോട്ടിലുകളിൽ ഒളിപ്പിച്ച സ്ഫോടക വസ്തുക്കളുപയോഗിച്ച് 10 ഫ്ളൈറ്റുകൾ തകർക്കാനുള്ള ശ്രമം ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.