Wednesday, 22 January 2025

നഴ്സുമാർ പാസാകേണ്ട ഒബ്ജക്ടീവ് സ്ട്രക്ച്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ OSCE

Premier News Desk UK

യൂറോപ്യൻ യൂണിയനിലോ യൂറോപ്യൻ ഇക്കണോമിക് ഏരിയയിലോ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരും മിഡ് വൈഫുമാരും എൻ എം സി രജിസ്ട്രേഷനായി ഒബ്ജക്ടീവ് സ്ട്രക്ച്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ പാസാകേണ്ടതുണ്ട്. യുകെയിൽ പ്രീരജിസ്ട്രേഷൻ ചെയ്ത് ജോലിയാരംഭിച്ച ഉദ്യോഗാർത്ഥികൾക്ക് സ്പോൺസർഷിപ്പ് തിയതി മുതലുള്ള മൂന്നു മാസത്തിനുള്ളിൽ ഒബ്ജക്ടീവ് സ്ട്രക്ച്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷന് അറ്റൻഡ് ചെയ്യാവുന്നതാണ്.

ക്ലിനിക്കൽ അന്തരീക്ഷത്തിൽ ഉള്ള ആറ് ടെസ്റ്റുകളാണ് ഒബ്ജക്ടീവ് സ്ട്രക്ച്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷനിൽ ഉള്ളത്. ആദ്യ നാല് സ്റ്റേഷൻ ടെസ്റ്റുകൾ പേഷ്യന്റ് കെയറുമായി ബന്ധപ്പെട്ട അസസ്മെൻറ്, പ്ലാനിംഗ്, ഇംപ്ളിമെന്റേഷൻ, ഇവാല്യുവേഷൻ എന്നിവയെക്കുറിച്ചാണ്. കൂടാതെ ക്ലിനിക്കൽ സ്കിൽ സംബന്ധമായ രണ്ടു ടെസ്റ്റുകളുമുണ്ട്. ഓരോ ടെസ്റ്റുകളിലൂടെയും എൻഎച്ച്എസ് കോൺസ്റ്റിറ്റ്യൂഷൻ, നഴ്സിംഗ് രംഗത്തെ മൂല്യങ്ങൾ എന്നിവയിലെ അറിവും അവ എങ്ങനെ പേഷ്യന്റ് കെയറിൽ പരീക്ഷാർത്ഥി വിനിയോഗിക്കുന്നുവെന്നതും പരിശോധിക്കപ്പെടും.

നിലവിൽ മൂന്നു യൂണിവേഴ്സിറ്റികൾ ഒബ്ജക്ടീവ് സ്ട്രക്ച്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ OSCE നടത്തുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് നോർത്താംപ്ടൺ, ഓക്സ്ഫോർഡ് ബ്രൂക്‌സ് യൂണിവേഴ്സിറ്റി, അൾസ്റ്റർ യൂണിവേഴ്സിറ്റി എന്നിവ നാല് ടെസ്റ്റ് സെൻറർ വീതം സജ്ജമാക്കിയിട്ടുണ്ട്.

Other News