Tuesday, 24 December 2024

ബ്രിട്ടണിലെ പവർ ബ്ളാക്ക് ഔട്ട് തടയാനുള്ള സ്കീം നാളെ മുതൽ നടപ്പാക്കാനുള്ള നീക്കം നാഷണൽ ഗ്രിഡ് മാറ്റിവച്ചു

പവർ ബ്ളാക്ക് ഔട്ട് തടയാനുള്ള സ്കീം നാളെ മുതൽ നടപ്പാക്കാനുള്ള നീക്കം നാഷണൽ ഗ്രിഡ് മാറ്റിവച്ചു. ബ്രിട്ടണിലെ ഇലക്ട്രിസിറ്റി സപ്ളൈയിൽ കുറവു വന്നേക്കാമെന്നുള്ള മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഉപയോഗം കുറയ്ക്കാനുളള സ്കീം നാളെ വൈകുന്നേരം മുതൽ തുടങ്ങുവാൻ ഇലക്ട്രിസിറ്റി ഗ്രിഡ് പദ്ധതിയിട്ടത്. ഡിമാൻഡിനനുസരിച്ച് ഇലക്ട്രിസിറ്റി പ്രൊഡക്ഷൻ നടത്താൻ ബുദ്ധിമുട്ടുകയാണെന്ന ഫ്രഞ്ച് ഇലക്ട്രിസിറ്റി സപ്ളയറുടെ അറിയിപ്പിനെ തുടർന്നാണ് ഗ്രിഡ് നടപടികളാരംഭിച്ചത്. ഫ്രഞ്ച് ന്യൂക്ളിയർ റിയാക്ടറുകളിൽ നിന്നുള്ള പ്രൊഡക്ഷൻ കുറഞ്ഞതും യുകെയിലെ വിൻഡ് പവർ ലഭ്യത കുറഞ്ഞതുമാണ് അടിയന്തിര അലർട്ടിന് കാരണമായത്.

പവർ കട്ട് തടയാനുള്ള ഡിമാൻഡ് ഫ്ളെക്സിബിലിറ്റി സർവീസ് എന്ന സംവിധാനം നടപ്പാക്കുമെന്നാണ് ഗ്രിഡ് ഇന്ന് രാവിലെ പ്രഖ്യാപിച്ചത്. ഇലക്ട്രിസിറ്റി ഉപയോഗം കൂടുതലുള്ള സമയങ്ങളിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുന്ന കസ്റ്റമേഴ്സിന് ബില്ലിൽ ഡിസ്കൗണ്ട് പേയ്മെൻ്റ് നൽകുന്നതാണ് സംവിധാനം. ഇതിലൂടെ ഉപയോഗം കുറയ്ക്കാനും പവർ കട്ട് ഒഴിവാക്കാനുമാണ് നാഷണൽ ഗ്രിഡ് ശ്രമിക്കുന്നത്. സ്മാർട്ട് എനർജി മീറ്ററുകളുള്ള കസ്റ്റമേഴ്സിന്‌ ഇതിൽ പങ്കെടുക്കാം. ബ്രിട്ടീഷ് ഗ്യാസും ഒക്ടോപസ് എനർജിയും ഈ സ്കീമിൽ പങ്കാളികളാവുന്നുണ്ട്. സ്കീമിനായി രജിസ്റ്റർ ചെയ്ത കസ്റ്റമേഴ്സിന് ഇതിൻ്റെ പ്രയോജനം ലഭിക്കും.
 

Other News