Wednesday, 22 January 2025

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് സ്റ്റാഫുകൾ സമരം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആംബുലൻസ് സ്റ്റാഫുകൾ സമരം പ്രഖ്യാപിച്ചു. സ്റ്റാഫ് യൂണിയനുകളായ യൂണിസണും ജിഎംബിയും നടത്തിയ ബാലറ്റിൽ സമരത്തിന് അനുകൂല നിലപാടാണ് മെമ്പർമാർ സ്വീകരിച്ചത്. പാരാമെഡിക്സും കോൾ സെൻ്റർ സ്റ്റാഫുകളും ഉൾപ്പെടുന്ന 10 ആംബുലൻസ് സർവീസുകൾ സമരത്തിൽ പങ്കെടുക്കും. ക്രിസ്മസിന് മുമ്പ് സമരം ആരംഭിക്കുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.

നഴ്സുമാർ ഡിസംബർ 15 നും 20 നും വാക്കൗട്ട് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെയിൽസിലും നോർത്തേൺ അയർലണ്ടിലും സമരം സർവീസുകളെ പൂർണമായും ബാധിക്കും. ഇംഗ്ലണ്ടിൽ നാലിലൊന്ന് ഫ്രണ്ട് ലൈൻ സർവീസുകൾ സമരത്തിൽ പങ്കെടുക്കും. സ്കോട്ട്ലൻഡിൽ നഴ്സുമാരുടെ ഇൻഡസ്ട്രിയൽ ആക്ഷൻ തത്ക്കാലം സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നഴ്സുമാർക്ക് പുതിയ പേ ഓഫർ വാഗ്ദാനം ചെയ്യപ്പെട്ടതിനാൽ ഇതിൽ തീരുമാനം ഉണ്ടാകുന്നതുവരെ സമരം യൂണിസൺ നിർത്തി വച്ചിട്ടുണ്ട്. 

Other News