Monday, 23 December 2024

ബ്രിട്ടണിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തുടരുന്നു. ഫുഡ് ഇൻഫ്ളേഷൻ 12.4 ശതമാനത്തിലേയ്ക്ക്

ബ്രിട്ടണിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തുടരുന്നു. ഈ വർഷം നവംബർ വരെയുള്ള കണക്കനുസരിച്ച് ഫുഡ് ഇൻഫ്ളേഷൻ 12.4 ശതമാനമായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വില സംബന്ധമായ ഡാറ്റാ 2005 ൽ റെക്കോർഡ് ചെയ്യാൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ത്വരിതഗതിയിലുള്ള വർദ്ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.  ഒക്ടോബറിൽ ഇത് 11.6 ശതമാനമായിരുന്നു. ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കളുടെ വിലകൾ താരതമ്യപ്പെടുത്തിയാണ് ഫുഡ് ഇൻഫ്ളേഷൻ നിരക്ക് കണക്കാക്കുന്നത്.

മീറ്റ്, എഗ്ഗ്, ഡയറി പ്രോഡക്ടുകൾ എന്നിവയുടെ വില ഉയർന്നിട്ടുണ്ട്. എനർജി നിരക്ക് ഉയർന്നതോടെ ഇവയുടെ ഉത്പാദനച്ചിലവ് വർദ്ധിച്ചതു മൂലമാണിത്. ആനിമൽ ഫീഡ്, ട്രാൻസ്പോർട്ടേഷൻ എന്നിവയുടെ നിരക്ക് ഉയർന്നു നിൽക്കുകയാണ്. കോഫിയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. ഓവറോൾ ഷോപ്പ് പ്രൈസും റെക്കോർഡ് നിലയിലെത്തി. ഒക്ടോബറിൽ 6.6 ആയിരുന്ന നിരക്ക് നവംബറിൽ 7.4 ശതമാനമായി. ബ്രിട്ടീഷ് ജനതയുടെ ഇത്തവണത്തെ ക്രിസ്മസ് വിലക്കയറ്റത്തിൽ മുങ്ങുമെന്നാണ് നിലവിലെ സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത്.

Other News