Thursday, 23 January 2025

സ്ട്രെപ് എ ബാക്ടീരിയൽ ഇൻഫെക്ഷനെ തുടർന്ന് ബ്രിട്ടണിൽ മരണമടഞ്ഞ കുട്ടികളുടെ എണ്ണം നാലായി ഉയർന്നു

സ്ട്രെപ് എ ബാക്ടീരിയൽ ഇൻഫെക്ഷനെ തുടർന്ന് ബ്രിട്ടണിൽ മരണമടഞ്ഞ കുട്ടികളുടെ എണ്ണം നാലായി ഉയർന്നു. രോഗ ലക്ഷണങ്ങളെക്കുറിച്ച് മാതാപിതാക്കളും സ്കൂൾ സ്റ്റാഫുകളും ബോധവാന്മാരായിരിക്കണമെന്ന് ഹെൽത്ത് ഒഫീഷ്യൽസ്  മുന്നറിയിപ്പ് നൽകി. തൊണ്ടവേദന, പനി,  ചെറിയ തോതിലുള്ള സ്കിൻ ഇൻഫെക്ഷൻ എന്നിവയാണ് സ്ട്രെപ് എയുടെ ലക്ഷണങ്ങൾ. ഉയർന്ന നിലയിലുള്ള പനി, ശരീരവേദന, വൊമിറ്റിംഗ്, ഡയറിയ എന്നിവ കാണപ്പെടുകയാണെങ്കിൽ കുട്ടികളെ അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കണം.

Crystal Media UK Youtube channel 

സ്കാർലറ്റ് ഫിവറിന് സമാനമായ ബാക്ടീരിയൽ ഇൻഫെക്ഷനാണ് സ്ട്രെപ് എയ്ക്കും കാരണമാകുന്നത്. സ്ട്രെപ് എ മൂലം വെസ്റ്റ് ലണ്ടനിലെ ഈലിംഗ് സെൻ്റ് ജോൺസ് സ്കൂളിലെ ഒരു കുട്ടി ഇന്ന് മരണപ്പെട്ടതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സ്ഥിരീകരിച്ചു. ബക്കിംഗാംഷയറിലെ ഹൈ വൈക്കമ്പിലും കാർഡിഫിലെ പെൻറാത്ത്, സറേയിലെ ആഷ്ഫോർഡ് എന്നിവിടങ്ങളിലുമാണ് മറ്റ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Other News