Monday, 23 December 2024

കുട്ടികൾക്ക് ഫ്ളു വാക്സിൻ നൽകണമെന്ന് ഗവൺമെൻ്റ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു

കുട്ടികൾക്ക് ഫ്ളു വാക്സിൻ നൽകണമെന്ന് ഗവൺമെൻ്റ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഫ്ളു മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്ന അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തിൽ 70 ശതമാനം വർദ്ധന ഉണ്ടായതിനെ തുടർന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിർദ്ദേശം പുറപ്പെടുവിച്ചത്. രണ്ടിനും മൂന്നിനും വയസിനിടയിൽ പ്രായമുള്ള കുട്ടികളിലെ വാക്സിനേഷൻ്റെ എണ്ണത്തിൽ 11 ശതമാനം കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജിപി സർജറികളിൽ കുട്ടികൾക്ക് ഫ്ളു വാക്സിൻ ലഭ്യമാണ്.

Crystal Media UK Youtube channel 

കോവിഡ് മൂലമുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മിക്ക കുട്ടികൾക്കും ഫ്ളു വൈറസിനെ അഭിമുഖീകരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതിനാൽത്തന്നെ ഫ്ളു വൈറസിനെതിരായ സ്വഭാവിക പ്രതിരോധശേഷി ഇവർ ആർജിച്ചിട്ടില്ല. ഫ്ളു വാക്സിനേഷൻ്റെ നിരക്കിലുള്ള കുറവും ഇൻഫെക്ഷൻ കൂടാൻ കാരണമായിട്ടുണ്ട്. രണ്ടു വയസുള്ള കുട്ടികളിൽ 31 ശതമാനവും മൂന്നു വയസുകാരിൽ 33 ശതമാനവുമാണ് വാക്സിനേഷൻ നടന്നിരിക്കുന്നത്. സാധാരണയായി കുട്ടികൾക്ക് സ്കൂളുകൾ വഴി ഫ്ളു വാക്സിൻ ലഭിക്കാറുണ്ട്. രണ്ടു മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്ക് ഫ്ളു വാക്സിനുള്ള ക്ഷണം ലഭിക്കാത്ത പക്ഷം ജിപി സർജറിയെ ബന്ധപ്പെടണമെന്ന് ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അഭ്യർത്ഥിച്ചു.

Other News