Monday, 23 December 2024

യുകെയിൽ കോവിഡ് ഇൻഫെക്ഷൻ കേസുകൾ ഒരു മില്യൺ കവിഞ്ഞു

യുകെയിൽ കോവിഡ് ഇൻഫെക്ഷൻ കേസുകൾ ഒരു മില്യൺ കവിഞ്ഞു. നവംബർ 21 അവസാനിച്ച ആഴ്ചയിൽ ഇൻഫെക്ഷൻ നിരക്കിൽ 6 ശതമാനം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അതിനു മുമ്പത്തെ ആഴ്ചയിൽ 972,400 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഒക്ടോബർ 17 നു ശേഷം ആദ്യമായാണ്‌ രാജ്യവ്യാപകമായി കോ വിഡ് കേസിൽ വർദ്ധനവ് ഉണ്ടാകുന്നത്.

Crystal Media UK Youtube channel 

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കനുസരിച്ച് ഇംഗ്ലണ്ടിൽ ഇൻഫെക്ഷൻ നിരക്കിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ വെയിൽസിൽ കോവിഡ് ഇൻഫെക്ഷനുകളുടെ എണ്ണം കുറവ് രേഖപ്പെടുത്തി. സ്കോട്ട്ലൻഡിലെയും നോർത്തേൺ അയർലണ്ടിലെയും കണക്കുകൾ വ്യക്തമല്ല. ഇംഗ്ലണ്ടിൽ 60 ൽ ഒരാൾ കോവിഡ് ടെസ്റ്റിൽ പോസിറ്റീവാണെന്ന് ഡാറ്റാ സൂചിപ്പിക്കുന്നു. വെയിൽസിൽ ഇത് 75 ൽ ഒരാൾ എന്ന നിരക്കിലാണ്.

Other News