Monday, 23 December 2024

ക്രിസ്മസ് മെയിലുകൾ നേരത്തെ പോസ്റ്റ് ചെയ്യണമെന്ന് റോയൽ മെയിലിൻ്റെ അഭ്യർത്ഥന

ക്രിസ്മസ് മെയിലുകൾ നേരത്തെ പോസ്റ്റ് ചെയ്യണമെന്ന് റോയൽ മെയിൽ അഭ്യർത്ഥിച്ചു. സെക്കൻഡ് ക്ലാസ് പോസ്റ്റുകൾ ഡിസംബർ 12 ന് മുമ്പായും ഫസ്റ്റ് ക്ലാസ് പോസ്റ്റുകൾ ഡിസംബർ 16ന് മുമ്പും പോസ്റ്റ് ചെയ്യണം. ശമ്പള വർദ്ധനയുമായി ബന്ധപ്പെട്ട് CWC യൂണിയൻ ആറ് ദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണിത്. ക്രിസ്മസ് , ന്യൂ ഇയർ ആഘോഷ സമയങ്ങളിൽ മെയിൽ ഡെലിവറി തടസമില്ലാതെ നടത്തുവാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് റോയൽ മെയിൽ അറിയിച്ചു. ഗ്രീസ്, ഈസ്റ്റേൺ യൂറോപ്പ്, ടർക്കി എന്നിവ ഉൾപ്പെടെയുള്ള ഇൻ്റർനാഷണൽ മെയിലുകൾ ഡിസംബർ മൂന്നിനെങ്കിലും പോസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.
Crystal Media UK Youtube channel 
റോയൽ മെയിലിലെ CWC യൂണിയനിൽപ്പെട്ട 115,000 ത്തോളം മെമ്പർമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. രണ്ടു വർഷത്തെ ഡീലിൽ ഉൾപ്പെടുത്തി 9 ശതമാനം ശമ്പള വർദ്ധനയാണ് റോയൽ മെയിൽ ഓഫർ ചെയ്തിരിക്കുന്നത്. വിലക്കയറ്റം 11 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ വളരെ തുച്ഛമായ പേ ഓഫർ സ്വീകാര്യമല്ലെന്ന് യൂണിയൻ വ്യക്തമാക്കി. വർക്കിംഗ് കണ്ടീഷനുകളിലെ മാറ്റങ്ങൾ, ജോലിയാരംഭിക്കുന്ന സമയം, സൺഡേ വർക്കിംഗ് എന്നിവയും റോയൽ മെയിലിൻ്റെ പേ ഡീലിൻ്റെ ഭാഗമാണ്.

Other News