അടുത്ത വർഷത്തെ ജിസിഎസ്ഇ എക്സാമിന് ഫോർമുലകളും ഇക്വേഷൻസും അടങ്ങുന്ന ഷീറ്റ് നൽകും
അടുത്ത വർഷത്തെ ജിസിഎസ്ഇ എക്സാമിന് ഫോർമുലകളും ഇക്വേഷൻസും അടങ്ങുന്ന ഷീറ്റ് നൽകും. മാത്തമാറ്റിക്സ്, ഫിസിക്സ്, കംബയിൻഡ് സയൻസ് എന്നിവയുടെ എക്സാമിന് ഇവ ഉപയോഗിക്കാം. കോവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നിരവധി സ്റ്റുഡൻ്റ്സിൻ്റെ പഠനത്തെ ബാധിച്ചതിനാലാണ് എക്സാം റെഗുലേറ്ററായ ഓഫ് ക്വാൽ ഇത്തരമൊരു തീരുമാനമെടുത്തത്. സ്കൂളുകളും പഠനവും സാധാരണ രീതിയിലേയ്ക്ക് തിരികെ എത്തുന്നതുവരെ സ്റ്റുഡൻ്റ്സിനു ആവശ്യമായ പിന്തുണ നൽകുമെന്ന് ഓഫ് ക്വാൽ വ്യക്തമാക്കി.
Crystal Media UK Youtube channel
സ്റ്റുഡൻറ്സിനു 2023 ലെ ജിസിഎസ്ഇ എക്സാമിന് സപ്പോർട്ടിംഗ് മറ്റീരിയൽ നൽകുന്നതുമായി ബന്ധപ്പെട്ട നടത്തിയ കൺസൾട്ടേഷനിൽ 93.7 ശതമാനം സ്റ്റുഡൻ്റ്സും ടീച്ചേഴ്സും ഇതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇയർ 9 മുതൽ ലോക്ക് ഡൗണിനെ അഭിമുഖീകരിക്കേണ്ടി വന്നത് പഠനത്തിന് തടസം സൃഷ്ടിച്ചതായി നിരവധി സ്റ്റുഡൻ്റ്സ് കൺസൾട്ടേഷനിൽ രേഖപ്പെടുത്തി. എത്രമാത്രം പഠിച്ചിട്ടുണ്ടെന്നും അത് എക്സാമിൽ എങ്ങനെ തെളിയിക്കാമെന്നുമുളളതിന് വേണ്ട അവസരം സ്റ്റുഡൻ്റ്സിന് നൽകും. സ്റ്റുഡൻ്റ്സിന് ലഭിക്കുന്ന എക്സാം ഗ്രേഡുകളുടെ കാര്യത്തിൽ ആവശ്യമായ സംരക്ഷണം ഉണ്ടാകുമെന്ന് ചീഫ് എക്സാം റെഗുലേറ്റർ പറഞ്ഞു.