യുകെയിലെ ചില പ്രദേശങ്ങളിൽ താപനില മൈനസ് ആറ് ഡിഗ്രിയിലേയ്ക്ക് ഈയാഴ്ച താഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്
യുകെയിലെ ചില പ്രദേശങ്ങളിൽ താപനില മൈനസ് ആറ് ഡിഗ്രിയിലേയ്ക്ക് ഈയാഴ്ച താഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നോർത്തേൺ സ്കോട്ട്ലൻഡിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. യുകെയുടെ മറ്റു ഭാഗങ്ങളിലും താപനില പൂജ്യത്തോട് അടുക്കുന്നതിനാൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ഉണ്ട്. യുകെയുടെ മിക്ക ഭാഗങ്ങളിലും ഫ്രോസ്റ്റും ഐസും പ്രതീക്ഷിക്കാം.
Crystal Media UK Youtube channel
താപനില താഴുന്നതുമൂലം വീടുകളിൽ ഹീറ്റിംഗ് ഉപയോഗിക്കണമെന്ന് ഹെൽത്ത് ഏജൻസികൾ അഭ്യർത്ഥിച്ചു. കോൾഡ് വെതർ പ്ളാൻ നടപ്പാക്കാൻ ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിൻ്റെ മിക്ക പ്രദേശങ്ങളിലും ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ ഡിസംബർ 12 ന് രാവിലെ 9 മണി വരെ ലെവൽ ത്രീ കോൾഡ് വെതർ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ള നോർത്തേൺ സ്കോട്ട്ലൻഡിൽ യെല്ലോ വെതർ വാണിംഗ് പുറപ്പെടുവിച്ചു.
ഒക്ടോബറിലും ഭാഗികമായി നവംബർ മാസത്തിലും സാധാരണയിലും ഉയർന്ന അന്തരീക്ഷ താപനിലയാണ് ഇത്തവണ രേഖപ്പെടുത്തിയത്. എനർജി ബിൽ നിരക്കുകൾ ഉയർന്നു നിൽക്കുന്നതിനാൽ നിരവധിയാളുകൾ വീടുകളിൽ ഹീറ്റിംഗ് വളരെ കുറച്ചാണ് ഉപയോഗിക്കുന്നത്. ലിവിംഗ് റൂമുകളിൽ 21 ഡിഗ്രിയും ബെഡ് റൂമുകളിൽ 18 ഡിഗ്രിയും താപനില ആവശ്യമാണെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ഗൈഡ് ലൈൻ പറയുന്നത്.