Thursday, 23 January 2025

സ്ട്രെപ് എ മരണം ഒൻപതായി. സ്കൂളുകളിൽ പ്രിവൻ്റേറ്റീവ് ആൻറിബയോട്ടിക് നൽകിയേക്കും

സ്ട്രെപ് എ ബാക്ടീരിയൽ ഇൻഫെക്ഷൻ മൂലം ഇതുവരെ  ഒൻപത് കുട്ടികൾ ബ്രിട്ടണിൽ മരണമടഞ്ഞു. ഇൻഫെക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്ക് പ്രിവൻ്റേറ്റീവ് ആൻറിബയോട്ടിക് നൽകുന്ന കാര്യം ഗവൺമെൻ്റ് പരിഗണിക്കുന്നുണ്ട്. രോഗം നിയന്ത്രിക്കാൻ കുട്ടികൾക്ക് ആൻറിബയോട്ടിക് നൽകുകയെന്നത് ഒരു ഓപ്ഷനാണെന്ന് സ്കൂൾസ് മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. ഇക്കാര്യം ഹൗസ് ഓഫ് ലോർഡ്സിൽ തിങ്കളാഴ്ച ഉന്നയിക്കപ്പെട്ടിരുന്നു.

Crystal Media UK Youtube channel 

ബെൽഫാസ്റ്റിലെ ഒരു പ്രൈമറി സ്കൂളിലെ അഞ്ചു വയസുള്ള സ്റ്റുഡൻ്റ് സ്ട്രെപ്റ്റോകോക്കസ് എ ഇൻഫെഷൻ മൂലം കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. സെപ്റ്റംബറിനു ശേഷം യുകെയുടെ വിവിധ ഭാഗങ്ങളിലായി മറ്റ് എട്ട് കുട്ടികൾ കൂടി സ്ട്രെപ് എ മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്കാർലറ്റ് ഫിവറിന് കാരണമാകുന്ന  സ്ട്രെപ് എ ബാക്ടീരിയയെ പ്രതിരോധിക്കാൻ സാധാരണയായി ആൻറിബയോട്ടിക് ഫലപ്രദമാണ്. കുട്ടികൾക്ക് പ്രിവൻ്റേറ്റീവ് ആൻറിബയോട്ടിക് നൽകുന്ന കാര്യം ലോക്കൽ ഔട്ട് ബ്രേക്ക് ടീം കേസ് ബൈ കേസായി പരിഗണിക്കും. സ്ട്രെപ് എ കേസുകൾ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സൂക്ഷ്മമായി മോണിട്ടർ ചെയ്തു വരികയാണ്.

രോഗ ലക്ഷണങ്ങളെക്കുറിച്ച് മാതാപിതാക്കളും സ്കൂൾ സ്റ്റാഫുകളും ബോധവാന്മാരായിരിക്കണമെന്ന് ഹെൽത്ത് ഒഫീഷ്യൽസ്  മുന്നറിയിപ്പ് നൽകി. തൊണ്ടവേദന, പനി,  ചെറിയ തോതിലുള്ള സ്കിൻ ഇൻഫെക്ഷൻ എന്നിവയാണ് സ്ട്രെപ് എയുടെ ലക്ഷണങ്ങൾ. ഉയർന്ന നിലയിലുള്ള പനി, ശരീരവേദന, വൊമിറ്റിംഗ്, ഡയറിയ എന്നിവ കാണപ്പെടുകയാണെങ്കിൽ കുട്ടികളെ അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കണം.

Other News