Saturday, 23 November 2024

യുകെയിൽ പെൻസിലിൻ ഡ്രഗ്സ് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ളേ.

യുകെയിൽ പെൻസിലിൻ ഡ്രഗ്സ് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ളേ വ്യക്തമാക്കി. കൂടുതൽ സ്ട്രെപ് എ ബാക്ടീരിയൽ ഇൻഫെക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഡ്രഗ് സ്റ്റോക്ക് നിലയുമായി ബന്ധപ്പെട്ട് ഫാർമസി ഡയറക്ടർ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് ഹെൽത്ത് സെക്രട്ടറി വിശദീകരണം നൽകിയത്. ചില ജിപി സർജറികളിൽ ഡ്രഗിൻ്റെ കുറവ് ഉണ്ടാകാമെങ്കിലും മറ്റു ഭാഗങ്ങളിൽ നിന്നുള്ള സ്റ്റോക്ക് ഇവിടേയ്ക്ക് എത്തിക്കുമെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു. ആൻ്റിബയോട്ടിക്കായ അമോക്സിസിലിൻ, സ്ട്രെപ് എയുടെ ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Crystal Media UK Youtube channel 

സ്ട്രെപ് എ ബാക്ടീരിയൽ ഇൻഫെക്ഷൻ മൂലം ഇതുവരെ  ഒൻപത് കുട്ടികൾ ബ്രിട്ടണിൽ മരണമടഞ്ഞിട്ടുണ്ട്. ഇൻഫെക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്ക് പ്രിവൻ്റേറ്റീവ് ആൻറിബയോട്ടിക് നൽകുന്ന കാര്യം ഗവൺമെൻ്റ് പരിഗണിച്ചു വരികയാണ്. രോഗം നിയന്ത്രിക്കാൻ കുട്ടികൾക്ക് ആൻറിബയോട്ടിക് നൽകുകയെന്നത് ഒരു ഓപ്ഷനാണെന്ന് സ്കൂൾസ് മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. ഇക്കാര്യം ഹൗസ് ഓഫ് ലോർഡ്സിൽ തിങ്കളാഴ്ച ഉന്നയിക്കപ്പെട്ടിരുന്നു.

Other News