ഇന്ത്യയിലേയ്ക്കുള്ള ഇ - വിസാ സംവിധാനം ഉടൻ പുനരാരംഭിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ
ഇന്ത്യയിലേയ്ക്കുള്ള ഇ - വിസാ സംവിധാനം ഉടൻ പുനരാരംഭിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ടൂറിസ്റ്റുകളായും ബിസിനസ് ട്രിപ്പിനായും യാത്ര ചെയ്യുന്നവർക്ക് ഇത് പ്രയോജനം ചെയ്യും. കോവിഡ് സമയത്ത് നിർത്തലാക്കിയ ഇ - വിസാ സൗകര്യം 2021 ൽ പുനരാരംഭിച്ചെങ്കിലും ബ്രിട്ടണിൽ ഇത് ലഭ്യമാക്കിയിരുന്നില്ല. ഇ വിസാ നടപ്പാക്കുന്നതിനുള്ള സിസ്റ്റം അപ് ഗ്രേഡ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും വെബ് സൈറ്റ് ഉടൻ തന്നെ തയ്യാറാകുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി അറിയിച്ചു. വിസാ അറ്റ് ഡോർ സ്റ്റെപ് സംവിധാനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Crystal Media UK Youtube channel
ഇന്ത്യൻ എംബസി ബ്രിട്ടണിലെ വിസാ പ്രോസസിംഗ് സംവിധാനം നവംബറിൽ വിപുലീകരിച്ചിരുന്നു. ഇതിനായി സെൻട്രൽ ലണ്ടനിൽ പുതിയ സെൻ്റർ നവംബർ ഒന്നിന് തുറന്നു. മാസം 40,000 അപേക്ഷകൾ സ്വീകരിക്കാനുള്ള കപ്പാസിറ്റി വിസാ പ്രോസസിംഗ് സെൻ്ററുകൾ കൈവരിച്ചിട്ടുണ്ട്. വി എഫ് എസിൻ്റെ സഹായത്തോടെയാണ് കൂടുതൽ വിസ നൽകാനുള്ള സംവിധാനം ഇന്ത്യൻ എംബസി നടപ്പാക്കുന്നത്.