Monday, 23 December 2024

അന്തരീക്ഷ താപനില താഴ്ന്നതിനെ തുടർന്ന് യുകെയുടെ വിവിധ പ്രദേശങ്ങളിൽ കോൾഡ് വെതർ അലർട്ട് പുറപ്പെടുവിച്ചു.

അന്തരീക്ഷ താപനില താഴ്ന്നതിനെ തുടർന്ന് യുകെയുടെ വിവിധ പ്രദേശങ്ങളിൽ കോൾഡ് വെതർ അലർട്ട് പുറപ്പെടുവിച്ചു. വീടുകളിൽ ഹീറ്റിംഗ് ഉപയോഗിക്കണമെന്ന് ഹെൽത്ത് ഒഫീഷ്യലുകൾ അഭ്യർത്ഥിച്ചു. ഉയർന്ന എനർജി ബിൽ മൂലം നിരവധിയാളുകൾ ഹീറ്റിംഗ് ഉപയോഗിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം. ലിവിംഗ് റൂമുകൾ ഡേ ടൈംമിലും ബെഡ് റൂമുകളിൽ രാത്രിയിലും ആവശ്യമുള്ള താപനിലയിൽ ചൂടാക്കണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്.

Crystal Media UK Youtube channel 

നോർത്തേൺ സ്കോട്ട്ലൻഡിൽ രാത്രി സമയങ്ങളിൽ മൈനസ് പത്ത് ഡിഗ്രിയിലേയ്ക്ക് താപനില താഴാനിടയുണ്ട്. വെയിൽസ്, നോർത്തേൺ അയർലണ്ട്, ഇംഗ്ലണ്ടിൻ്റെ ഈസ്റ്റ് കോസ്റ്റ് ഭാഗങ്ങളിൽ ഐസും ഫ്രോസ്റ്റും ഉണ്ടാകും. ഇംഗ്ലണ്ടിൽ വ്യാഴാഴ്ച വൈകുന്നേരം ആറു മണി മുതൽ ലെവൽ ത്രീ കോൾഡ് വെതർ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 12 ന് രാവിലെ 9 മണി വരെ അലർട്ട് തുടരും. താപനില പൂജ്യത്തോടടുത്ത് തുടരുകയാണെങ്കിൽ അലർട്ട് നീട്ടാനും സാധ്യതയുണ്ടെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സൂചിപ്പിച്ചു. ഇംഗ്ലണ്ടിൻ്റെ ഈസ്റ്റ് കോസ്റ്റിലും നോർത്തേൺ അയർലണ്ടിലും വെയിൽസിലും നോർത്തേൺ സ്കോട്ട്ലൻഡിലും യെല്ലോ വെതർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്.

Other News