Wednesday, 22 January 2025

യുകെ എയർപോർട്ടുകളിൽ ക്രിസ്മസ് സമയത്ത് യാത്രാ തടസമുണ്ടാകാമെന്ന് ഹോം സെക്രട്ടറിയുടെ മുന്നറിയിപ്പ്

യുകെ എയർപോർട്ടുകളിൽ ക്രിസ്മസ് സമയത്ത് യാത്രാ തടസമുണ്ടാകാമെന്ന് ഹോം സെക്രട്ടറിയുടെ മുന്നറിയിപ്പ്. ഈ സമയത്തുള്ള യാത്രകൾ ശ്രദ്ധാപൂർവ്വം ക്രമീകരിക്കണമെന്ന് ഹോം സെക്രട്ടറി സുവല്ല ബ്രാവർമാൻ അഭ്യർത്ഥിച്ചു. യുകെയിലെ ആറ് എയർപോർട്ടുകളിലെ സ്റ്റാഫുകൾ വാക്കൗട്ട് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ബോർഡർ സ്റ്റാഫും പണിമുടക്കിൽ പങ്കാളികളാകും. ഡിസംബർ 23 മുതൽ ബോക്സിംഗ് ഡേ വരെയും ഡിസംബർ 28 മുതൽ ന്യൂ ഇയർ വരെയുമാണ് പണിമുടക്ക് നടക്കുന്നത്. ഏറ്റവും തിരക്കുള്ള ആഘോഷ സമയത്ത് ട്രെയിൻ, റെയിൽ സ്റ്റാഫുകളും സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നത് യാത്രക്കാരെ സാരമായി ബാധിക്കും.

Crystal Media UK Youtube channel 

രണ്ട് മില്യണോളം ആളുകൾ ഡിസംബർ 23 മുതൽ 31 വരെയുള്ള തിയതികളിൽ സമരത്തിൻ്റെ ഭാഗമാകുന്ന ആറ് എയർപോർട്ടുകളിലായി എത്തുമെന്നാണ് ഏവിയേഷൻ അനാലിസിസ് കമ്പനിയായ സിരിയം പറയുന്നത്. ഹീത്രു, ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ, ബർമ്മിങ്ങാം, ഗ്ലാസ്ഗോ, കാർഡിഫ് എയർപോർട്ടുകളിലേയ്ക്ക് 10,000 ത്തോളം ഫ്ളൈറ്റുകളാണ് ഇക്കാലയളവിൽ ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ മിലിട്ടറിയെ എയർ പോർട്ടുകളുടെ നടത്തിപ്പിനായി നിയോഗിക്കുമെന്നാണ് ഗവൺമെൻ്റ് നൽകുന്ന സൂചന.

Other News