Friday, 20 September 2024

തണുത്തുറഞ്ഞ തടാകത്തിൽ വീണ നാല് കുട്ടികൾക്ക് കാർഡിയാക് അറസ്റ്റ്. അപകടം സോലിഹള്ളിൽ

തണുത്തുറഞ്ഞ തടാകത്തിൽ വീണ നാല് കുട്ടികളെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായതായാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സോലിഹള്ളിൽ അപകടം നടന്നത്. എത്ര കുട്ടികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തണുത്തുറഞ്ഞ ബാബ്സ് മിൽ പാർക്ക് ലേയ്ക്കിൽ ആറ് കുട്ടികൾ ഉണ്ടായിരുന്നതായാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തണുത്തുറഞ്ഞ ലേയ്ക്കിൽ കഴിഞ്ഞ രാത്രി സേർച്ച് തുടർന്നതായി വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. നാല് കുട്ടികളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും കൂടുതൽ കുട്ടികൾ ലേയ്ക്കിൽ അകപ്പെട്ടിട്ടുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണെന്നുമാണ് പോലീസ് പറയുന്നത്. ലേയ്ക്കിലെ ഐസ് പാളികൾ തകർത്താണ് ഫയർ ഫൈറ്റിംഗ് ടീം സേർച്ച് നടത്തുന്നത്. സംഭവം നടക്കുമ്പോൾ ഈ ഭാഗത്ത് താപനില പൂജ്യത്തിലും താഴെയായിരുന്നു.

ലേയ്ക്കിൽ നിന്ന് പുറത്തെടുത്ത കുട്ടികൾക്ക് അഡ്വാൻസ്ഡ് ലൈഫ് കെയർ നൽകി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ഹോസ്പിറ്റലിൽ ഇവർ ലൈഫ് സപ്പോർട്ടിലാണ്. രണ്ടു കുട്ടികൾ ബിർമ്മിങ്ങാം ചിൽഡ്രൻ ഹോസ്പിറ്റലിലും മറ്റു രണ്ടു കുട്ടികൾ സിറ്റിയിലെ ഹാർട്ട്ലാൻഡ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില സംബസിച്ചുള്ള ക്ളിനിക്കൽ അപ്ഡേറ്റുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

Other News