Monday, 23 December 2024

ഹൃദയഭേദകം... സോലിഹള്ളിൽ ഐസ് നിറഞ്ഞ തടാകത്തിൽ വീണ മൂന്ന് ആൺകുട്ടികൾ മരണമടഞ്ഞു. നാലാമത്തെ കുട്ടി ഗുരുതരാവസ്ഥയിൽ

സോലിഹള്ളിൽ ഐസ് നിറഞ്ഞ തടാകത്തിൽ വീണ് മൂന്ന് ആൺകുട്ടികൾ മരണമടഞ്ഞു. എട്ട്, പത്ത്, പതിനൊന്ന് വയസുള്ള കുട്ടികളാണ് മരിച്ചത്. നാലാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണ്. തണുത്തുറഞ്ഞ തടാകത്തിൽ വീണ നാല് കുട്ടികളെ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിച്ചത്. ഇവർക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായതായാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സോലിഹള്ളിൽ അപകടം നടന്നത്. എത്ര കുട്ടികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തണുത്തുറഞ്ഞ ബാബ്സ് മിൽ പാർക്ക് ലേയ്ക്കിൽ കളിക്കുന്നിതിനിടയിലാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. സംഭവം നടക്കുമ്പോൾ ഈ ഭാഗത്ത് താപനില പൂജ്യത്തിലും താഴെയായിരുന്നു.

ലേയ്ക്കിൽ നിന്ന് പുറത്തെടുത്ത കുട്ടികൾക്ക് അഡ്വാൻസ്ഡ് ലൈഫ് കെയർ നൽകി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ഹോസ്പിറ്റലിൽ ഇവർ ലൈഫ് സപ്പോർട്ടിലായിരുന്നു. രണ്ടു കുട്ടികൾ ബിർമ്മിങ്ങാം ചിൽഡ്രൻ ഹോസ്പിറ്റലിലും മറ്റു രണ്ടു കുട്ടികൾ സിറ്റിയിലെ ഹാർട്ട്ലാൻഡ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

Other News