Monday, 23 December 2024

അതിശൈത്യത്തെ തുടർന്ന് കോൾ ഫയേർഡ് പവർ സ്റ്റേഷനുകൾക്ക് നാഷണൽ ഗ്രിഡ് എമർജൻസി സ്റ്റാൻഡ്ബൈ നിർദ്ദേശം നല്കി

അതിശൈത്യത്തെ തുടർന്ന് കോൾ ഫയേർഡ് പവർ സ്റ്റേഷനുകൾക്ക് നാഷണൽ ഗ്രിഡ് എമർജൻസി സ്റ്റാൻഡ്ബൈ നിർദ്ദേശം നല്കി. ഇലക്ട്രിസിറ്റി ഡിമാൻഡ് കൂടുന്ന പക്ഷം പവർ പ്രൊഡക്ഷൻ ഉടനാരംഭിക്കാൻ തയ്യാറായി നിൽക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില പൂജ്യത്തിലും താഴെയാണ്. അതിനാൽ എനർജി ഡിമാൻഡ് കൂടാനുള്ള സാധ്യത പരിഗണിച്ചാണ് നാഷണൽ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റർ കോൾ പവർ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാക്കുന്നത്.

കോൾ ഫയേർഡ് പവർ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം തത്ക്കാലം നിറുത്തിവയ്ക്കാൻ ഗവൺമെൻ്റ് കഴിഞ്ഞ സമ്മറിൽ വിവിധ പവർ സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയിൻ - റഷ്യ സംഘർഷം മൂലം യൂറോപ്പിലേയ്ക്കുള്ള നാച്ചുറൽ ഗ്യാസിൻ്റെ സപ്ളയിൽ തടസം നേരിടാനുള്ള സാധ്യത പരിഗണിച്ചാണിത്. നോർത്ത് യോർക്ക് ഷയറിലെ പവർ സ്റ്റേഷനിലെ രണ്ടു കോൾ യൂണിറ്റുകൾക്ക്  തിങ്കളാഴ്ച ഇലക്ട്രിസിറ്റി പ്രൊഡക്ഷൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പ് നടത്താൻ  നാഷണൽ ഗ്രിഡ് നിർദ്ദേശം നല്കിയിട്ടുണ്ട്. ബ്രിട്ടണിലെ താപനില താഴ്ന്നതിനെ തുടർന്ന് ഇലക്ട്രിസിറ്റിയുടെ നിരക്ക് കുതിച്ചുയർന്നു. മെഗാവാട്ട് അവറിന് തിങ്കളാഴ്ചത്തെ നിരക്ക് 675 പൗണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പീക്ക് ഡിമാൻഡുള്ള വൈകുന്നേരം അഞ്ചു മുതൽ ആറ് മണി വരെയുള്ള സമയത്ത് യൂണിറ്റിന് 2,586 പൗണ്ട് എന്ന റിക്കോർഡ് നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Other News