Wednesday, 22 January 2025

ബ്രിട്ടണിൽ ആൻ്റിബയോട്ടിക്കിൻ്റെ വിലയിൽ അമിത വർദ്ധന. അന്വേഷണം പ്രഖ്യാപിച്ച് കോമ്പറ്റീഷൻ റെഗുലേറ്റർ

ബ്രിട്ടണിൽ ആൻ്റിബയോട്ടിക്കിൻ്റെ വിലയിൽ അമിത വർദ്ധന ഉണ്ടായതു സംബന്ധിച്ച്  കോമ്പറ്റീഷൻ റെഗുലേറ്റർ അന്വേഷണം പ്രഖ്യാപിച്ചു. സ്ട്രെപ് എ ഇൻഫെക്ഷൻ നിരക്ക് ഉയർന്നതിനെ തുടർന്നാണ് ഡ്രഗിൻ്റെ വില മാർക്കറ്റിൽ കൂടിയത്. ആൻ്റിബയോട്ടിക്സിൻ്റെ ഒരു ബോക്സിന് 19 പൗണ്ടോളം ചാർജ് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഏതാനും പൗണ്ടുകൾ മാത്രം വില വരുന്ന ഡ്രഗിനാണ് മാർക്കറ്റ് ഡിമാൻഡിനെ തുടർന്ന് വില അനിയന്ത്രിതമായി കുതിച്ചുയർന്നത്. ഇതു സംബന്ധിച്ചാണ് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി അന്വേഷണം നടത്തുന്നത്.

Crystal Media UK Youtube channel 

ആൻ്റിബയോട്ടിക്സിൻ്റെ സ്റ്റോക്കിൽ താത്ക്കാലികമായി നിയന്ത്രിത സ്റ്റോക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. ഡ്രഗിൻ്റെ ഷോർട്ടേജ് ഇല്ലെന്ന് ഹെൽത്ത് സെക്രട്ടറി സ്ഥിരീകരണം നൽകുകയും ആവശ്യമുള്ള സ്ഥലങ്ങളിലേയ്ക്ക് സ്റ്റോക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Other News