യുകെയിലെ ഇൻഫ്ളേഷനിൽ നേരിയ കുറവ്. നവംബറിലെ നിരക്ക് 10.7 ശതമാനം
യുകെയിലെ ഇൻഫ്ളേഷനിൽ നേരിയ കുറവ് രേഖപ്പെടുത്തി. നവംബറിലെ നിരക്ക് 10.7 ശതമാനമാണ്. ഒക്ടോബറിൽ ഇത് 11.1 ശതമാനമായിരുന്നു. എന്നാൽ ഫുഡ് ഐറ്റങ്ങളുടെ വില മാർക്കറ്റിൽ ഉയർന്നു തന്നെ നിൽക്കുകയാണ്. ഫ്യുവലിൻ്റെ വിലയിലുണ്ടായ കുറവാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്സിൽ കുറവുണ്ടാകാൻ കാരണം. അന്താരാഷ്ട്ര മാർക്കറ്റിൽ ഓയിലിൻ്റെ വിലയിലുണ്ടായ കുറവും ഡോളറുമായുള്ള പൗണ്ടിൻ്റെ വിനിമയമൂല്യം മെച്ചപ്പെട്ടതും ഫ്യുവൽ വില കുറയാൻ കാരണമായി.
ഈ വർഷം നവംബർ വരെയുള്ള കാലയളവിൽ 17.2 ശതമാനം വർദ്ധന ഫ്യുവൽ വിലയിൽ ഉണ്ടായിട്ടുണ്ട്. ഒക്ടോബറിൽ ഇത് 22.2 ശതമാനമായിരുന്നു. എന്നാൽ ഹോസ്പിറ്റാലിറ്റി സെക്ടറിൽ ഇൻഫ്ളേഷൻ നിരക്ക് 1991 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 10.2 ശതമാനത്തിലാണ് നിൽക്കുന്നത്. ഇക്കണോമിസ്റ്റുകൾ പ്രവചിച്ചിരുന്നതിലും കുറഞ്ഞ നിരക്കിലാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കഴിഞ്ഞ മാസത്തെ ഇൻഫ്ളേഷൻ നിരക്ക്.
Crystal Media UK Youtube channel
എനർജി നിരക്കും ഫുഡിൻ്റെ വിലയുമാണ് യുകെയിലെ ഇൻഫ്ളേൻ ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്ന് അനാലിസിസ് സൂചിപ്പിക്കുന്നു. ഫുഡിൻ്റെ വാർഷിക വിലക്കയറ്റം ഇപ്പോൾ 16.2 ശതമാനമാണ്. ഗവൺമെൻ്റിൻ്റെ എനർജി സപ്പോർട്ട് സ്കീം പ്രാബല്യത്തിലുണ്ടെങ്കിലും ബ്രിട്ടണിലെ അതിശൈത്യം മൂലം ഇലക്ട്രിസിറ്റി, ഗ്യാസ് എന്നിവയുടെ ഉപയോഗത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതു മൂലം ബ്രിട്ടണിലെ ഹൗസ് ഹോൾഡുകളിലെ എനർജി ബില്ലുകൾ രണ്ടു മുതൽ മൂന്ന് ഇരട്ടി വരെയായിട്ടുണ്ട്.