Thursday, 07 November 2024

ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് അക്രഡിറ്റേഷൻ നിഷേധിക്കപ്പെടുന്നു. ഇംഗ്ലണ്ടിൽ ടീച്ചർ ഷോർട്ടേജ് രൂക്ഷമാകാൻ സാധ്യത

ട്രെയിനിംഗ് കോഴ്സുകൾ നടത്താൻ അനുമതി നിഷേധിക്കപ്പെടുന്നതിനെ തുടർന്ന് ഇംഗ്ലണ്ടിൽ ടീച്ചർ ഷോർട്ടേജ് രൂക്ഷമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. നിലവിലുള്ള 240 കോഴ്സുകളിൽ 179 എണ്ണത്തിനു മാത്രമേ ഡിപ്പാർട്ട്മെൻ്റ് ഫോർ എഡ്യൂക്കേഷൻ അക്രഡിറ്റേഷൻ നല്കിയിട്ടുള്ളൂ. പുതിയ സ്റ്റാൻഡാർഡ് അനുസരിച്ചുള്ള അക്രഡിറ്റേഷനുള്ള ഡസനിലേറെ ട്രെയിനിംഗ് പ്രൊവൈഡർമാരുടെ അപ്പീൽ തള്ളിയിട്ടുണ്ട്. ഡ്യൂറം, സസക്സ്, ബ്രിസ്റ്റോൾ UWE എന്നീ യൂണിവേഴ്സിറ്റികളുടെ കോഴ്സുകളും അനുമതി നിഷേധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

Crystal Media UK Youtube channel 

കോഴ്സുകൾ നടത്താൻ സാധിക്കാത്ത പ്രൊവൈഡർമാർ ഡിപ്പാർട്ട്മെൻ്റ് ഫോർ എഡ്യൂക്കേഷനെതിരെ നിയമ നടപടിയ്ക്കുള്ള നീക്കത്തിലാണ്. 68 കോഴ്സുകൾക്ക് അക്രഡിറ്റേഷൻ ലഭിക്കാത്തതുമൂലം 4,400 ഓളം ടീച്ചർ ട്രെയിനിംഗ് സീറ്റുകളിൽ അഡ്മിഷൻ നൽകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിൽ ഏറ്റവും ഡിമാൻഡുള്ള സയൻസ്, മാത്സ്, ടെക്നോളജി എന്നീ സബ്ജക്ടുകളിലെ 600 ട്രെയിനിംഗ് സീറ്റുകളും ഉൾപ്പെടുന്നുണ്ട്. ഭാവിയിൽ ഡിഗ്രി ലെവൽ അവാർഡ് ചെയ്യാൻ അധികാരം ഉള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗിന് ഡിപ്പാർട്ട്മെൻ്റ് ഫോർ എഡ്യൂക്കേഷൻ രൂപം നല്കുന്നതിൻ്റെ ഭാഗമായാണ് ട്രെയിനിംഗ് പ്രൊവൈഡർമാർ അക്രഡിറ്റേഷനായി റീഅപ്ളൈ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടത്.

Other News