Thursday, 21 November 2024

ആംബുലൻസ് സ്റ്റാഫിൻ്റെ സമരം നേരിടാൻ അടിയന്തിര നടപടികളുമായി എൻഎച്ച്എസ്.

ആംബുലൻസ് സ്റ്റാഫിൻ്റെ സമരം നേരിടാൻ അടിയന്തിര നടപടികൾ എൻഎച്ച്എസ് പ്രഖ്യാപിച്ചു. ഡിസംബർ 21 നും 28 നും  യൂണിയനുകൾ നടത്തുന്ന വാക്കൗട്ടിൻ്റെ പശ്ചാത്തലത്തിൽ വേണ്ട ഒരുക്കങ്ങൾ നടത്താൻ എൻഎച്ച്എസ് വിവിധ ട്രസ്റ്റുകൾക്ക് നിർദ്ദേശം നല്കി. പേഷ്യൻ്റ്സിനെ സുരക്ഷിതമായി ഡിസ്ചാർജ് ചെയ്യാനുള്ള നടപടികൾ ഹോസ്പിറ്റലുകൾ സ്വീകരിക്കണം. ആംബുലൻസിൽ രോഗികൾ എത്തുന്ന ഉടൻ തന്നെ ബെഡുകൾ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളും ഹോസ്പിറ്റലുകൾ നടത്തും. എമർജൻസി മെഡിക്കൽ കെയറിലെ ചികിത്സ പൂർത്തിയായ രോഗികളെ മറ്റു വിഭാഗങ്ങളിലേയ്ക്ക് മാറ്റാനും എൻഎച്ച്എസ് ചീഫ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി അധിക ബെഡുകളുടെ ഒബ്സർവേഷൻ ഏരിയ സജ്ജമാക്കും. ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ എത്തുന്ന രോഗികളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേയ്ക്ക് മാറ്റാനും പാരാമെഡിക്സിന് ആംബുലൻസ് സേവനം ഉടൻ തന്നെ തുടരാനും ഇത് സഹായിക്കും. ആംബുലൻസിൽ എത്തുന്ന രോഗികളെ 15 മിനിട്ടിനുള്ളിൽ ആക്സിഡൻ്റ് ആൻഡ് എമർജൻസി വിഭാഗത്തിന് ഹാൻഡ് ഓവർ ചെയ്യാനുള്ള തയ്യാറെടുപ്പാണ് ലക്ഷ്യമിടുന്നത്. ഔട്ട് പേഷ്യൻ്റിലെ ചില വിഭാഗങ്ങളിലെ അപ്പോയിൻ്റ്മെൻറുകളുടെ എണ്ണം കുറച്ച് സീനിയർ മെഡിക്കൽ സ്റ്റാഫിനെ എമർജൻസി ഡിപ്പാർട്ട്മെൻറുകളിൽ പുനർവിന്യസിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ ക്യാൻസർ ട്രീറ്റ്മെൻ്റ് അടക്കമുള്ള എമർജൻസി സർവീസുകൾ റീ ഷെഡ്യൂൾ ചെയ്യാനുള്ള സാധ്യത കുറവാണ്.

Crystal Media UK Youtube channel 

ശമ്പള വർദ്ധനയുമായി ബന്ധപ്പെട്ടാണ് ആംബുലൻസ് സ്റ്റാഫ് യൂണിയനുകൾ സമരം നടത്തുന്നത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രധാനപ്പെട്ട മൂന്ന് ആംബുലൻസ് യുണിയനുകളായ യൂണിസൺ, യുണൈറ്റ്, ജിഎംബി എന്നിവ സംയുക്തമായാണ് വാക്കൗട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാരാമെഡിക്സിനൊപ്പം കൺട്രോൾ റൂം സ്റ്റാഫും സപ്പോർട്ട് വർക്കേഴ്സും പണിമുടക്കിൽ പങ്കെടുക്കും. ആംബുലൻസ് സ്റ്റാഫുകൾ സമരത്തിൽ നിന്ന് പിന്മാറണമെന്ന് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ ഒലിവർ ഡൗടൻ അഭ്യർത്ഥിച്ചു. സ്റ്റാഫുകൾക്ക് ശരാശരി 4.75 ശതമാനം ശമ്പള വർദ്ധനയാണ് ഓഫർ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇൻഫ്ളേഷൻ നിരക്കിലും ഉയർന്ന വർദ്ധന വേണമെന്നാണ് സ്റ്റാഫ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.

Other News