Monday, 23 December 2024

സ്ട്രെപ് എ ട്രീറ്റ്മെൻ്റിനുള്ള ആൻറിബയോട്ടിക്ക് നല്കാൻ ഫാർമസിസ്റ്റുകൾക്ക് അനുമതി

സ്ട്രെപ് എ ട്രീറ്റ്മെൻ്റിനുള്ള ആൻറിബയോട്ടിക്ക് നല്കാൻ ഫാർമസിസ്റ്റുകൾക്ക് അനുമതി നല്കി. ഡോക്ടർ പ്രിസ്ക്രൈബ് ചെയ്യുന്ന പെനിസിലിൻ ആൻറിബയോട്ടിക്കിന് പകരമുള്ള ഡ്രഗുകൾ നല്കാൻ ഫാർമസിസ്റ്റുകൾക്ക് ഇതിലൂടെ സാധിക്കും. സ്ട്രെപ് എ ഇൻഫെക്ഷൻ വ്യാപകമായതിനെ തുടർന്ന് ചില ആൻ്റിബയോട്ടിക്കുകളുടെ ഷോർട്ടേജ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കണക്കിലെടുത്താണ് ഈ നിർദ്ദേശം. ഇതുവരെ സ്ട്രെപ് എ മൂലം 18 കുട്ടികൾ യുകെയിൽ മരണമടഞ്ഞിട്ടുണ്ട്.

Crystal Media UK Youtube channel 

നേരിയ തോതിലുള്ള സ്ട്രെപ് എ ഇൻഫെക്ഷനുകൾ ട്രീറ്റ് ചെയ്യാൻ പെൻസിലിൻ ആൻറിബയോട്ടിക്കുകൾ പ്രയോജനപ്രദമാണ്. എന്നാൽ രോഗം ഗുരുതരമായി ബാധിക്കുന്ന പക്ഷം ഹോസ്പിറ്റൽ അഡ്മിഷൻ ആവശ്യമായി വന്നേക്കാം. നിലവിലെ നിയമമനുസരിച്ച് പ്രിസ്ക്രിപ്ഷൻ ഫോമിലെ  ഡ്രഗ് മാത്രമേ ഫാർമസിസ്റ്റിന് നല്കുവാൻ അധികാരമുള്ളൂ. മെഡിസിൻ ലഭ്യമല്ലെങ്കിൽ ഡോക്ടറെ കണ്ട് വീണ്ടും മറ്റൊരു മെഡിസിൻ പ്രിസ്ക്രൈബ് ചെയ്യിക്കണം. പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് പകരം മെഡിസിൻ പ്രിസ്ക്രൈബ് ചെയ്യാനായി ഡോക്ടറെ വീണ്ടും കാണേണ്ടതില്ല. പകരം മെഡിസിൻ ഫാർമസിസ്റ്റുകൾക്ക് നല്കാൻ പുതിയ പ്രൊട്ടോക്കോൾ അനുമതി നല്കിയിട്ടുണ്ട്.

Other News