Friday, 27 December 2024

ചൈനയിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് എത്തുന്നവർക്ക് നെഗറ്റീവ് കോവിഡ്  ടെസ്റ്റ് നിർബന്ധിതമാക്കിയേക്കും

ചൈനയിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് എത്തുന്നവർക്ക് നെഗറ്റീവ് കോവിഡ്  ടെസ്റ്റ് നിർബന്ധിതമാക്കിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ബ്രിട്ടൺ ഉടൻ പ്രഖ്യാപിക്കും. സീറോ കോവിഡ് പോളിസിയിൽ ചൈന ഇളവു വരുത്തിയതിനെ തുടർന്ന് കോവിഡ് ഇൻഫെക്ഷൻ നിരക്ക് കുതിച്ചുയർന്നതും ജനുവരി 8 മുതൽ അതിർത്തികൾ പൂർണ്ണമായും നിയന്ത്രണ രഹിതമാക്കാനും ചൈന തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടൺ നയം മാറ്റാൻ തയ്യാറെടുക്കുന്നത്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ ചൈനയിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ് കോവിഡ് ടെസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

Crystal Media UK Youtube channel 

പുതിയ നിയന്ത്രണം നടപ്പായാൽ ചൈനയിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് യാത്ര ചെയ്യുന്നതിനു മുൻപ് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്ന് ഉറപ്പു വരുത്തിയിരിക്കണം. ഔദ്യോഗികമായി നിയന്ത്രണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഗവൺമെൻ്റ് റിവ്യൂ നടന്നതായി യുകെ ഡിഫൻസ് സെക്രട്ടറി സ്ഥിരീകരിച്ചു.  ചില രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ കോവിഡ് നിയന്ത്രണങ്ങൾ ന്യായമായ നടപടിയാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറഞ്ഞു. ചൈനയിൽ ദിവസേന 5,000 ത്തോളം കോവിഡ് കേസുകളാണ്  റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ചൈനീസ് ഗവൺമെൻ്റ് പറയുന്നത്. എന്നാൽ കേസുകളുടെ ദിനംപ്രതിയുള്ള നിരക്ക് ഒരു മില്യണോളം വരുമെന്ന സൂചനയാണ് അനലിസ്റ്റുകൾ നൽകുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ചൈനീസ് ഫോറിൻ മിനിസ്ട്രി പറഞ്ഞു. ചൈനയിൽ നിന്നുള്ള കോവിഡ് ഡാറ്റായിലുള്ള അവ്യക്തതയാണ് ബ്രിട്ടണിലേയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഉയർത്തിക്കാട്ടുന്നത്.

Other News