Thursday, 07 November 2024

ബനഡിക്ട്  പതിനാറാമൻ മാർപ്പാപ്പ കാലം ചെയ്തു. സംസ്കാരം ജനുവരി 5 ന്.

പോപ്പ് എമരിറ്റസ് ബനഡിക്ട്  പതിനാറാമൻ മാർപ്പാപ്പ കാലം ചെയ്തു. വത്തിക്കാനിലെ മേറ്റർ എക്ളീസിയ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം വിട പറഞ്ഞത്. അസുഖബാധിതനായി കിടപ്പിലായിരുന്ന ബനഡിക്ട് പതിനാറാമന് 95 വയസായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യത്തെ തുടർന്ന് 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തു. തുടർന്ന് പോപ്പ് എമരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. പോപ്പ് ബനഡിക്ടിൻ്റെ ഭൗതികദേഹം ജനുവരി 5 ന് സംസ്കരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും.

Other News