Wednesday, 22 January 2025

യുകെയിലെ സംഗീത പ്രതിഭകൾ കഴിവുതെളിയിക്കുന്ന വേദി; 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ - 6 & ചാരിറ്റി ഈവെന്റ്റ്, മാർച്ച്  18 ന് വാട്ട്ഫോർഡിൽ

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ യുകെ മലയാളികളുടെയിടയിൽ ജനശ്രദ്ധ നേടിയ  7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 & ചാരിറ്റി ഈവെന്റ്റ് കഴിഞ്ഞ അഞ്ചുവർഷത്തെ വൻ വിജയത്തിനുശേഷം ഇതാ മൂന്നാം തവണയും കേരളാ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ ചാരിറ്റി ട്രസ്റ്റ് (KC F)  വാട്ട്ഫോർഡിന്റെ പരിപൂർണ്ണ സഹകരണത്തോടെ  ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നായ വാട്ട് ഫോർഡിൽ സീസൺ 6- മായി  ഈ വരുന്ന മാർച്ച് 18 ശനി 3 മണിമുതൽ രാത്രി 10 വരെ വീണ്ടും എത്തുന്നു.

സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ 5 വർഷമായി നിരവധി പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ വേദി ഒരുക്കുകയുണ്ടായി.യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകൾ പങ്കെടുക്കുന്ന സംഗീതോത്സവത്തിൽ ആറാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് മോർട്ടഗേജ് സർവീസസ് ആണ്.

തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിലെ നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്.കൂടാതെ മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച  പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിൻ്റെ അനുസ്മരണവും ഇതേ വേദിയിൽ നടത്തപ്പെടുന്നു.യൂകെയിലെ നിരവധി യൂവ പ്രതിഭകൾ ഓ.എൻ .വി സംഗീതവുമായി എത്തുന്നു എന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്  യൂകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 6 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathayi: 07727993229
Jomon Mammoottil: 07930431445
Cllr Dr Sivakumar: 0747426997
Manoj Thomas:07846475589


വേദിയുടെ വിലാസം:

Holy Well Community Centre
Watford
WD18 9QD

Other News