Wednesday, 22 January 2025

പുതുവത്സരത്തിന് യുകെയിൽ വർണാഭമായ തുടക്കം. ലണ്ടൻ ഫയർ വർക്സിൽ ക്വീനിന് ആദരം

പുതുവത്സരത്തിന് യുകെയിൽ വർണാഭമായ തുടക്കം. സ്ട്രീറ്റ് പാർട്ടികളും ഫയർ വർക്സും ഒരുക്കിയാണ് ബ്രിട്ടീഷ് ജനത 2023 നെ വരവേറ്റത്.  ലണ്ടൻ ഐയിൽ നടന്ന ഫയർ വർക്സ് നേരിൽക്കാണാൻ ഒരു ലക്ഷത്തോളം പേർ എത്തിയിരുന്നു. ക്വീനിന് ആദരമർപ്പിക്കുന്ന ഡിസ്പ്ളേകൾ ആകാശത്ത് വിരിഞ്ഞപ്പോൾ അന്തരീക്ഷം കരഘോഷത്താൽ മുഖരിതമായി.  പുതുവർഷ കൗണ്ട്ഡൗണിനു ശേഷം ബിഗ് ബെൻ മുഴങ്ങിയപ്പോൾ തുടങ്ങിയ ഫയർ വർക്സ് ഡിസ്പ്ളേ 12 മിനിട്ട് നീണ്ടുനിന്നു. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ആദ്യമായാണ് ബ്രിട്ടൺ പുതുവർഷത്തെ പൂർണമായ ആഘോഷത്തോടെ വരവേൽക്കുന്നത്.

എഡിൻബറോയിൽ നടന്ന ലോകപ്രശസ്തമായ ഹോഗ്മനി സ്ട്രീറ്റ് പാർട്ടിയിൽ 30,000 ത്തോളം പേർ പങ്കാളികളായി. ഇന്നുച്ചയ്ക്ക് ശേഷം ലണ്ടനിൽ ന്യൂ ഇയേഴ്സ് ഡേ പരേഡ് നടക്കും. യുകെ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആക്ടുകൾ ഇതിൽ അണിനിരക്കും. ചിയർ ലീഡേഴ്സും ബ്രാസ് ബാൻഡുകളും പെർഫോർമഴ്സും പരേഡിൻ്റെ ഭാഗമാകും
 

Other News