Wednesday, 22 January 2025

ചന്ദ്രയാൻ 2 വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രനിൽ കണ്ടെത്തി.

ലാൻഡിംഗിനിടെ തകർന്ന ചന്ദ്രയാൻ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രനിൽ കണ്ടെത്തി. നാസയുടെ സാറ്റലൈറ്റാണ് സ്ഥലം കണ്ടു പിടിച്ചത്. സെപ്റ്റംബറിൽ 7 ന് തകർന്ന ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടു പിടിക്കാൻ ഇന്ത്യൻ എഞ്ചിനീയറായ ഷൺമുഖ സുബ്രഹ്മണ്യനാണ് നാസയെ സഹായിച്ചത്. തകർന്നു വീണതിന്റെ 750 മീറ്റർ നോർത്ത് വെസ്റ്റായി ആണ് ഇവ ദൃശ്യമായിരിക്കുന്നത്.

ചന്ദ്രനിൽ ഇറങ്ങാനായി പദ്ധതിയിട്ടതു പോലെ സഞ്ചരിച്ച വിക്രം ലാൻഡർ അവസാന ഘട്ടത്തിൽ ക്രാഷ് ലാൻഡിംഗ് നടത്തുകയായിരുന്നു. സാങ്കേതിക പിഴവിനെത്തുടർന്ന് 2.1 കിലോമീറ്റർ ഉയരത്തിൽ നിന്ന് നിയന്ത്രണമില്ലാതെ താഴോട്ട് പതിച്ച ലാൻഡറിന് കൺട്രോൾ സെൻററുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിക്രം ലാൻഡർ കണ്ടെത്തിയതായി അറിയിച്ച നാസ ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
 

Other News