Monday, 23 December 2024

ബ്രിട്ടനിൽ കോൾഡ് മെഡിസിൻ്റെ ലഭ്യത കുറഞ്ഞതിന് കാരണം ഗവൺമെൻ്റിൻ്റെ ആസൂത്രണത്തിലെ പിഴവെന്ന് ഫാർമസികൾ

ബ്രിട്ടനിൽ കോൾഡ് മെഡിസിൻ്റെ ലഭ്യത കുറഞ്ഞതിന് കാരണം ഗവൺമെൻ്റിൻ്റെ ആസൂത്രണത്തിലെ പോരായ്മയാണെന്ന് ഫാർമസികൾ സൂചിപ്പിച്ചു. ഷോപ്പുകളിൽ എല്ലാ മരുന്നുകളുടെയും ലഭ്യതയിൽ കുറവുണ്ട്, പ്രത്യേകിച്ച് ചുമയ്ക്കും ജലദോഷത്തിനുമുള്ള മെഡിസിൻസ്; മിശ്രിതങ്ങളും ടാബ്‌ലറ്റുകളും. ഫ്ലൂ, കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്നത് എൻഎച്ച്എസിനും ഫാർമസികൾക്കും സമ്മർദ്ദം ഉയർത്തിയിട്ടുണ്ട്. മെഡിസിൻ മാനുഫാക്ചേഴ്‌സുമായുള്ള ഗവൺമെൻ്റിൻ്റെ കമ്മ്യൂണിക്കേഷൻ പോരായ്മയാണ് ഇതിന് കാരണമെന്ന് അസ്സോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് മൾട്ടിപ്പിൾ ഫാർമസികൾ പറഞ്ഞു.

അതേ സമയം,  മെഡിസിൻസിൻ്റെ ദൗർലഭ്യം താത്കാലികവും പ്രാദേശികവൽക്കരിക്കപ്പെട്ടതുമാണെന്ന് മന്ത്രിമാർ പറഞ്ഞു. ജലദോഷത്തിനും ഇൻഫ്ലുവൻസയ്ക്കും ഉള്ള മെഡിസിൻസ് ഓവർ-ദി-കൌണ്ടർ ലഭ്യമാക്കാനുള്ള നടപടികൾക്കായി സപ്ളെയെഴ്‌സുമായി ചർച്ചകൾ നടത്തുകയാണെന്നും ആരോഗ്യവകുപ്പ് വക്താവ് കൂട്ടിച്ചേർത്തു. ഈ വിൻ്റർ സീസണിലെ പ്രധാന പ്രശ്നങ്ങളായ ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളെ ചികിത്സിക്കാൻ ഫലപ്രദമായ മെഡിസിൻസിന് ഉയർന്ന ഡിമാൻഡുണ്ടെന്നും, ലോജിസ്റ്റിക് വെല്ലുവിളികൾ കാരണം സപ്ളെയെഴ്‌സിന് ഡിമാൻഡ് മീറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നും എഐഎംപിയുടെ ചീഫ് എക്സിക്യൂട്ടീവ് ലെയ്‌ല ഹാൻബെക്ക് പറഞ്ഞു. മെഡിസിൻസിൻ്റെ ലഭ്യതയിൽ ഇത്രയും കുറവ് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും, അതിനാൽ, ഈ ആശങ്കകൾ ഉന്നയിക്കേണ്ടത് വളരെ  പ്രധാനമാണെന്നും അവർ സൂചിപ്പിച്ചു. അതേസമയം, പൊതുജനങ്ങൾ ഇതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും   മെഡിസിൻസിൻ്റെ പാനിക്ക് ബയിങ് നടത്തേണ്ട ആവശ്യമില്ലെന്നും ഹാൻബെക്ക് കൂട്ടിച്ചേർത്തു.

കൗണ്ടർ മെഡിസിൻസിൻ്റെ മാനുഫാക്ചേഴ്‌സിനെ പ്രതിനിധീകരിക്കുന്ന ട്രേഡ് അസോസിയേഷൻ, ഡിമാൻഡ് മീറ്റ് ചെയ്യാൻ കമ്പനികൾ അവരുടെ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ ഉൽപ്പന്നങ്ങൾ  സപ്ളെ ചെയ്യുന്നതിൽ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പറഞ്ഞു. ഇംഗ്ലണ്ടിലെ എട്ട് ആശുപത്രി കിടക്കകളിൽ ഒന്നിൽ കോവിഡോ പനിയും ഉള്ള രോഗികളാണ്. അത്തരം രോഗികൾ എൻഎച്ച്എസിൻ്റെ ഹെൽത്ത് കെയർ സേവനങ്ങളിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നതെന്നും, എൻഎച്ച്എസ് വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

Other News