Wednesday, 22 January 2025

അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസ് വില കുറയുന്നു. യുകെയിലെ എനർജി ബില്ലുകൾ പ്രതീക്ഷിച്ചത്രയും കൂടില്ലെന്ന് സൂചന

അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസ് വില കുറയുന്നതുമൂലം യുകെയിലെ എനർജി ബില്ലുകൾ പ്രതീക്ഷിച്ചത്രയും കൂടില്ലെന്ന് സൂചന. എനർജി റെഗുലേറ്ററായ ഓഫ്ജെം എനർജി പ്രൈസ് ക്യാപ്പ് ഉയർത്തിയതിനെ തുടർന്ന് കസ്റ്റമേഴ്സിന് വൻസാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഏപ്രിലിലും ഒക്ടോബറിലും എനർജി പ്രൈസ് ക്യാപ്പ് ഉയർത്തിയിരുന്നു. അടുത്ത ഏപ്രിലിൽ ശരാശരി എനർജി ബിൽ 3,000 പൗണ്ട് ആയി ഗവൺമെൻ്റ് ക്യാപ്പ് ചെയ്തിരുന്നു. ജനങ്ങൾക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ഭാരം കുറയ്ക്കുന്നതിൻ്റെ ഭാഗമായി എനർജി പ്രൈസ് ഗ്യാരണ്ടി സ്കീം ഗവൺമെൻ്റ് നടപ്പാക്കിയിരുന്നു. ഇത് ഏപ്രിലിൽ അവസാനിക്കും. നിലവിലെ പ്രൈസ് ക്യാപ്പ് അനുസരിച്ച് ഇലക്ട്രിസിറ്റിയ്ക്ക് യൂണിറ്റിന് 34 പെൻസും ഗ്യാസിന് 10.3 പെൻസുമാണ് എനർജി കമ്പനികൾക്ക് കസ്റ്റമേഴ്സിൽ നിന്ന് ഈടാക്കാൻ കഴിയുന്നത്. കൂടുതൽ എനർജി ഉപയോഗിക്കുന്നവരുടെ ബിൽ ശരാശരിയിലും ഉയരും.

ഗ്യാസിൻ്റെ ഹോൾസെയിൽ മാർക്കറ്റ് വില കുറയുന്നത് എനർജി ബില്ലുകളിൽ പ്രതിഫലിക്കും. കൂടാതെ യുകെയിൽ അന്തരീക്ഷ താപനില സാധാരണയിലും ഉയർന്നു നിൽക്കുന്നതും ഗ്യാസ് വില കുറയാൻ കാരണമായിട്ടുണ്ട്. ഏപ്രിൽ വരെ ശരാശരി വാർഷിക എനർജി ബിൽ 3,000 പൗണ്ടായി ഗവൺമെൻ്റ് ക്യാപ്പ് ചെയ്തിരുന്നു. ഇതിലുമധികം പ്രൈസ് ക്യാപ്പ് ഉയർന്നാൽ അതുമൂലമുള്ള അധിക സാമ്പത്തിക ബാധ്യത ഗവൺമെൻ്റ് വഹിക്കും. എന്നാൽ നിലവിലെ ഡാറ്റായനുസരിച്ച് ശരാശരി വാർഷിക ബിൽ 2,800 പൗണ്ടിലേയ്ക്ക് കുറയുമെന്നാണ് സൂചന. എനർജി പ്രൈസ് ഗ്യാരണ്ടി സ്കീം നടപ്പാക്കുന്നതുമൂലം 2021 ഒക്ടോബറിനും 2024 ഏപ്രിലിനുമിടയിൽ 37 ബില്യൺ പൗണ്ട് ഗവൺമെൻ്റിന് സാമ്പത്തിക ബാധ്യതയുണ്ടാകും. 

Other News