Monday, 23 December 2024

റെയിൽ സമരം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയമെന്ന് യൂണിയനുകൾ

യുകെയുടെ റെയിൽ സർവീസുകളെ തടസ്സപ്പെടുത്തുന്ന തൊഴിൽ തർക്കത്തിന് പരിഹാരം വിദൂരത്തിലെന്ന് യൂണിയൻ നേതാക്കൾ സൂചിപ്പിച്ചു. ആദ്യഘട്ട ചർച്ച നടത്തിയതിനേക്കാൾ വളരെ ദൂരത്തിലാണ് തങ്ങളെന്ന് ട്രെയിൻ ഡ്രൈവർമാരുടെ യൂണിയനായ അസ്ലെഫിന്റെ നേതാവ് മിക്ക് വീലൻ പറഞ്ഞു. പാർലമെന്റിന്റെ ട്രാൻസ്‌പോർട്ട് സെലക്ട് കമ്മിറ്റിയിലെ എംപിമാരും റെയിൽവേ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന മറ്റ് യൂണിയനുകളുടെ നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച  ഇൻഡസ്ട്രിയൽ ആക്ഷൻ വ്യാപകമായ ക്യാൻസലേഷനിലേയ്ക്ക് നയിച്ചിരുന്നു. എന്നാൽ നിലവിൽ കൂടുതൽ സ്ട്രൈക്കുകൾ ഷെഡ്യൂൾ ചെയ്തിട്ടില്ല.

ട്രെയിൻ ഓപ്പറേറ്റിംഗ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ്  പ്രവർത്തന രീതികളിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കി 2022-ൽ 4% ശമ്പള വർദ്ധനവും 2023-ൽ മറ്റൊരു 4% വർദ്ധനവും ഡ്രൈവർമാർക്ക് വെള്ളിയാഴ്ച അവരുടെ ആദ്യ ഓഫർ നൽകി. ഇൻഫ്ലേഷൻ 10% ന് മുകളിൽ ഉയർന്നതിന് ശേഷം, വിലക്കയറ്റത്തിൽ നിന്നുള്ള ആഘാതത്തിൽ  നിന്ന് കരകയറാൻ മാന്യമായ ശമ്പള വർദ്ധന വേണമെന്ന് ട്രെയിൻ ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന അസോസിയേറ്റഡ് സൊസൈറ്റി ഓഫ് ലോക്കോമോട്ടീവ് എഞ്ചിനീയേഴ്‌സ് ആൻഡ് ഫയർമാൻ (അസ്‌ലെഫ്) മുൻപ് പറഞ്ഞിരുന്നു. ഡ്രൈവർമാർ ഒഴികെയുള്ള തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ, ട്രാൻസ്‌പോർട്ട് സാലറിഡ് സ്റ്റാഫ് അസോസിയേഷൻ (ടിഎസ്എസ്എ), റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (അർഎംടി) യൂണിയൻ എന്നിവയും തങ്ങളുടെ അംഗങ്ങൾക്ക് മെച്ചപ്പെട്ട വേതനവും വർക്കിംഗ് കണ്ടിഷൻസും വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ശമ്പളം വളരെ കുറവാണെന്നും ഇതുവരെയുള്ള ഓഫറുകൾ ഇൻഫ്ലേഷൻ നിരക്കിനേക്കാൾ വളരെ താഴെയാണെന്നും, ഏറ്റവും വലിയ റെയിൽവേ യൂണിയനായ ആർഎംടിയുടെ ജനറൽ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. രണ്ട് വർഷത്തേക്ക് 8% എന്ന റെയിൽ കമ്പനികളുടെ ഓഫർ കഴിഞ്ഞ വർഷം ആർഎംടി നിരസിച്ചിരുന്നു. ട്രെയിൻ കമ്പനികളിൽ നിന്നുള്ള ഓഫറുമായി ബന്ധപ്പെട്ട മറ്റു വ്യവസ്ഥകളും അതിൽ ഉൾപ്പെടുന്നു. ടിക്കറ്റ് ഓഫീസ് അടച്ചുപൂട്ടലും ഡ്രൈവർ മാത്രമുള്ള ട്രെയിനുകളുടെ വിപുലീകരണവും അതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത് ഗാർഡുകളുടെ റോളിനെ ഇല്ലാതാക്കും എന്ന് ആർഎംടി ആശങ്ക ഉന്നയിച്ചു.

ഡ്രൈവർമാരെ ട്രെയിൻ ഡോറുകൾ പ്രവർത്തിപ്പിക്കാനായി മാറ്റുന്നതു വഴി സമയനിഷ്ഠയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മറ്റ് ജീവനക്കാരെ മൊത്തത്തിൽ നീക്കം ചെയ്യുന്നതിനല്ലെന്നും ട്രെയിൻ കമ്പനികളെ പ്രതിനിധീകരിക്കുന്ന റെയിൽ ഡെലിവറി ഗ്രൂപ്പിന്റെ (ആർഡിജി) ചെയർ സ്റ്റീവ് മോണ്ട്ഗോമറി പറഞ്ഞു. ആർഎംടി, ടിഎസ്എസ്എ എന്നിവയുമായി വ്യാഴാഴ്ച കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്ന് മോണ്ട്ഗോമറി സ്ഥിരീകരിച്ചു.
 

Other News