Thursday, 21 November 2024

പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌മാർട്ട്‌ ഫോണോ അൺലിമിറ്റഡ് ഇൻറർനെറ്റ് ആക്‌സസ്സോ അനുവദിക്കരുത്; ഹെഡ് ഓഫ് ഒഫ്‌സ്റ്റെഡ്

പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌മാർട്ട്‌ ഫോണോ അൺലിമിറ്റഡ് ഇൻറർനെറ്റ് ആക്‌സസ്സോ അനുവദിക്കരുതെന്ന് ഹെഡ് ഓഫ് ഒഫ്‌സ്റ്റെഡ്, അമാൻഡ സ്പിൽമാൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. ഓൺലൈൻ സേഫ്റ്റി ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ നടക്കുന്ന സമയതാണ് അമാൻഡ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. 'പ്രൈമറി സ്കൂളിലും സെക്കൻഡറി സ്കൂളിലെ പ്രാരംഭ ക്ലാസ്സുകളിലുമുള്ള മിക്ക കുട്ടികളുടെയും വരെ കൈവശം ചിലപ്പോൾ മൊബൈൽ ഫോണുകൾ കാണാം' എന്ന് കേട്ടപ്പോൾ ഓഫ്സ്റ്റെഡിൻ്റെ ചീഫ് ഇൻസ്പെക്ടർ അമാൻഡ സ്പിൽമാൻ ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി. ചെറിയ കുട്ടികൾക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആക്‌സസ് ഉള്ളത് തനിക്ക് അത്ര സുഖകരമായി തോന്നുന്നില്ലെന്ന് ബിബിസി റേഡിയോ 5 ലൈവ് അഭിമുഖത്തിൽ അവർ അഭിപ്രായപ്പെട്ടു. അനാരോഗ്യകരമായ ഇത്തരം ശീലങ്ങളെ മറികടക്കാൻ കുട്ടികൾക്ക് കഴിയുമെന്ന് രക്ഷിതാക്കളും സ്കൂളുകളും ഉറപ്പ് വരുത്തണമെന്നും അവർ പറഞ്ഞു. നിയമപ്രകാരം സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോക്താക്കൾക്ക് അനഭിലഷണീയമായ കണ്ടെൻ്റിൽ നിന്ന് പ്രൊട്ടക്ഷൻ നൽകുന്നുണ്ട്.

സ്പിൽമാന്റെ ഇത്തരം അഭിപ്രായങ്ങൾ പ്രസക്തമാണെങ്കിലും, ഓഫ്സ്റ്റഡിന്റെ ഗ്രേഡഡ്  ജഡ്ജ്മെൻ്റ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രധാനാധ്യാപകർ ഇന്ന് മുന്നോട്ട് വന്നിട്ടുണ്ട്. സ്‌കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സ് അസോസിയേഷൻ (എഎസ് സിഎൽ), ഇൻസ്പെക്ഷൻ സിസ്റ്റത്തിൽ ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും കൊണ്ടു വരേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ഒരു പേപ്പർ പ്രസിദ്ധീകരിച്ചു. ഗ്രേഡഡ് ജഡ്ജ്‌മെന്റുകൾ, സ്‌കൂളുകൾ പ്രവർത്തിക്കുന്ന വ്യത്യസ്‌ത സാഹചര്യങ്ങൾ കണക്കിലെടുക്കുന്നതിൽ പരാജയമാണെന്നും, പെർഫോർമൻസ് വിലയിരുത്തുന്നതിന് അതൊരു നല്ല ടൂൾ അല്ലെന്നും സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിന്റെ അസോസിയേഷൻ ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൺ പറഞ്ഞു. നെഗറ്റീവ് ജഡ്ജ്‌മെന്റുകൾ വലിയ കളങ്കം ഉണ്ടാക്കുകയും, മെച്ചപ്പെടുത്തൽ കൂടുതൽ ദുഷ്കരമാക്കി തീർക്കുകയും ചെയ്യുന്നു.

നിലവിലെ വിദ്യാഭ്യാസ പരിശോധന ഫ്രെയിം വർക്കിൽ ചില നല്ല വശങ്ങളുണ്ടെങ്കിലും, ഒരു സ്വതന്ത്ര ഇൻസ്പെക്ടറേറ്റിന്റെ ആവശ്യകത തള്ളികളയാനാവില്ല. ഫ്രെയിംവർക്കിൽ  പിഴവുകളുണ്ടെന്ന് മിക്ക സ്‌കൂൾ-കോളേജ് ലീഡേഴ്‌സിനും അനുഭവപ്പെട്ടു തുടങ്ങി. ഇത് പ്രൊഫഷനിലുള്ള വിശ്വാസം നഷ്‌ടപ്പെടാൻ ഇടയാക്കുകയും ചെയ്യും എന്ന് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സ് അസോസിയേഷനിലെ കരിക്കുലം, അസസ്‌മെന്റ്, ഇൻസ്പെക്ഷൻ സ്പെഷ്യലിസ്റ്റ് ടോം മിഡിൽഹർസ്റ്റ് അഭിപ്രായപ്പെട്ടു.
 

Other News