Monday, 23 December 2024

യുകെയിൽ വരുമാനം കുറഞ്ഞവർക്കും ദുർബല വിഭാഗങ്ങൾക്കും സോഷ്യൽ എനർജി താരിഫ് വേണമെന്ന് ചാരിറ്റികൾ

വരുമാനം കുറഞ്ഞവർക്കും ദുർബല വിഭാഗങ്ങൾക്കും സാമ്പത്തികസ്ഥിതി വഷളാകാതിരിക്കുന്നതിന് സോഷ്യൽ എനർജി താരിഫ് വേണമെന്ന് നൂറോളം ചാരിറ്റികളും ഓർഗനൈസേഷനുകളും ആവശ്യപ്പെട്ടു. എനർജി പ്രൈസ് ക്യാപ് ഉയരുന്നത് യുകെയിലെ ജീവിതച്ചെലവ്, ഇപ്പോഴത്തെ മോശം അവസ്ഥ കൂടുതൽ മോശമായി തീരാൻ ഇടയാക്കും. ചാൻസലർ ജെറമി ഹണ്ടിന് എഴുതിയ തുറന്ന കത്തിൽ, എയ്ജ് യുകെ, സ്കോപ്പ്, നാഷണൽ എനർജി ആക്ഷൻ (എൻഇഎ) ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ ഏപ്രിൽ മുതൽ  യൂണിവേഴ്സൽ എനർജി സപ്പോർട്ട് പിൻവലിക്കുന്നത് പ്രായമായവരും വികലാംഗരുമായ നിരവധി ആളുകളെ കൂടുതൽ നിരാശാജനകമായ സാഹചര്യങ്ങളിലേക്ക് നയിക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ എനർജി ക്രൈസിസ് 6.7 ദശലക്ഷത്തിലധികം ബ്രിട്ടീഷ് ഭവനങ്ങളെ എനർജി പോവർടിയിലേക്ക് തള്ളിവിട്ടതായാണ് എൻഇഎ കണക്കുകൾ കാണിക്കുന്നത്. ഏപ്രിൽ മാസത്തോടെ ഈ സംഖ്യ 8.4 ദശലക്ഷം കുടുംബങ്ങളായി ഉയരുമെന്നാണ് സൂചന.

ഏപ്രിലോടെ ഗവൺമെൻ്റ് ദുർബല വിഭാഗങ്ങൾക്കുൾപ്പെടെ എല്ലാവർക്കും നൽകുന്ന എനർജി പ്രൈസ് സപ്പോർട്ട് അവസാനിക്കും. അതേ സമയം എനർജി പ്രൈസ് ഏകദേശം 40% ഉയരും. എനർജി പ്രൈസ് ഗ്യാരണ്ടിയുടെ ഘടന ഗവൺമെൻ്റ് മാറ്റുകയും പ്രൈസ് ക്യാപ് ഉയർത്തുകയും ചെയ്യും. അതിനാൽ ഏപ്രിലോടെ നിലവിലെ മോശം സാഹചര്യം വളരെ മോശമാകുന്ന അവസ്ഥയാണുള്ളതെന്ന് എൻഇഎയുടെ ചീഫ് എക്സിക്യൂട്ടീവ് ആദം സ്‌കോറർ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്നും, അതുകൊണ്ടാണ് ഈ വിൻ്റർ സീസണിൽ ഒരു സാധാരണ കുടുംബത്തിന് 900 പൗണ്ട് ലാഭിക്കുന്ന എനർജി പ്രൈസ് ഗ്യാരന്റി നൽകാൻ തങ്ങൾ വേഗത്തിൽ പ്രവർത്തിച്ചതെന്ന് ഒരു ഗവൺമെൻ്റ് വക്താവ് പറഞ്ഞു. കൂടാതെ, ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് എനർജി ബിൽസ് സപ്പോർട്ട് സ്കീം 400 പൗണ്ടിൻെറ അധിക ഇളവും നൽകുന്നുണ്ട്. ദുർബലരായ കുടുംബങ്ങൾക്ക് സഹായകരമാകുന്ന മികച്ച ഒരു ദീർഘകാല സമീപനം ഏപ്രിൽ മുതൽ നടപ്പിലാക്കുന്നതിന് കൺസ്യൂമർ ഗ്രൂപ്പുകളുമായും ഇൻഡസ്ട്രിയുമായും തങ്ങൾ ചേർന്നു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Other News