Wednesday, 22 January 2025

സിറ്റികളിലെ മരങ്ങളുടെ എണ്ണം 30% വർദ്ധിപ്പിച്ചാൽ താപനില 0.4 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ കഴിയുമെന്ന് യൂറോപ്യൻ ഗവേഷണങ്ങൾ

സിറ്റികളിലെ മരങ്ങളുടെ എണ്ണം 30% വർദ്ധിപ്പിച്ചാൽ താപനില 0.4 ഡിഗ്രി സെൽഷ്യസ്  കുറയ്ക്കാൻ കഴിയുമെന്നും വേനൽച്ചൂടിൽ നിന്നുള്ള മരണ നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും യൂറോപ്യൻ ഗവേഷണങ്ങൾ കണ്ടെത്തി. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഗവേഷണം നടത്തുന്നത്. 93 യൂറോപ്യൻ സിറ്റികളിലാണ് റിസർച്ചേഴ്‌സിൻ്റെ ഒരു
ഇൻ്റർനാഷണൽ ടീം പഠനം നടത്തിയത്. ക്ലൈമറ്റ് ചേഞ്ച് മൂലം താപനിലയിൽ ഉയർന്ന ഏറ്റക്കുറച്ചിലുകൾ യൂറോപ്പിൽ അനുഭവപ്പെടുന്നതിനാൽ ഇത് കൂടുതൽ നിർണായകമാണെന്ന് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ള ടാമര ഇംഗ്മാൻ പറഞ്ഞു. സിറ്റികളിലെ താപനില 0.4C കുറയ്ക്കാൻ, മരങ്ങളുടെ ആവരണത്തിന്റെ തോത് 14.9% ൽ നിന്നും 30% ആയി വർദ്ധിപ്പിച്ചാൽ മതി. സിറ്റികളിലെ ഉയർന്ന താപനില, കാർഡിയോ റെസ്പിറേറ്ററി പ്രശ്നങ്ങൾ, ഹോസ്പിറ്റൽ അഡ്മിഷൻ, അകാല മരണം എന്നിങ്ങനെയുള്ള നെഗറ്റീവ് ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനത്തിൽ പറയുന്നു.

സിറ്റികളെ പച്ചപ്പുള്ളതും സുസ്ഥിരവും ആരോഗ്യകരമാക്കുന്നതിനും രൂക്ഷമാകുന്ന ക്ലൈമറ്റ് പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും പോളിസി മേക്കേഴ്സിനെ സ്വാധീനിക്കാൻ റിസർച്ചമാരുടെ ടീം ആഗ്രഹിക്കുന്നതായും ടാമര അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഡിമെൻഷ്യ തുടങ്ങിയവ കുറയ്ക്കുന്നതോടൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സിറ്റികളിൽ കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നത് സഹായിക്കും.

റൊമാനിയയിലെ ക്ലൂജ്-നപോക്കയിൽ - 2015-ൽ ചൂട് മൂലം ഏറ്റവും കൂടുതൽ അകാലമരണങ്ങൾ ഉണ്ടായത്, 100,000 പേരിൽ 32 എന്നതായിരുന്നു കണക്ക്. അവിടെ മരങ്ങളുടെ കവറേജ് വെറും 7% മാത്രമാണ്. പോർച്ചുഗലിലെ ലിസ്ബണിൽ ഇത് 3.6 ശതമാനവും ബാഴ്‌സലോണയിൽ 8.4 ശതമാനവുമാണ്. എന്നാൽ ലണ്ടനിൽ 15.5% ഉം ഓസ്‌ലോയിൽ 34% ഉം ആണ്. 2015-ലെ ഡാറ്റ പ്രകാരം, സിറ്റികളിലെ ഉയർന്ന  താപനില കാരണം ആ വർഷമുണ്ടായ 6,700 അകാല മരണങ്ങളിൽ, 2,644 എണ്ണം മരങ്ങളുടെ കവറേജ് വർദ്ധിപ്പിച്ചിരുന്നുവെങ്കിൽ തടയാനാകുമായിരുന്നുവെന്ന് ഗവേഷകർ വിലയിരുത്തി. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ സിറ്റികളിൽ മതിയായ സ്ഥലമുള്ളതിനാൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി പാർക്കുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന്  മാർക്ക് ന്യൂവെൻഹുയിജ്‌സെൻ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ 3 ബില്യൺ വൃക്ഷ പദ്ധതി, ഓരോ വീടും ഹരിത ഇടത്തിൽ നിന്ന് 15 മിനിറ്റിനുള്ളിലാണെന്ന് ഉറപ്പാക്കാനുള്ള യുകെ ഗവൺമെന്റിന്റെ പദ്ധതി തുടങ്ങിയ സംരംഭങ്ങളെ അദ്ദേഹം പ്രശംസിച്ചു. കാറുകളുടെ എണ്ണം കൂടുതലുള്ള സിറ്റികളിൽ ചൂട് ആഗിരണം ചെയ്യുന്ന അസ്ഫാൽറ്റ് റോഡുകൾക്ക് പകരം മരങ്ങൾ കൂടുതലായി വെച്ചു പിടിപ്പിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിറ്റികളെ പ്രതിരോധശേഷിയുള്ളതാക്കുന്നതിൽ മരങ്ങൾ നിർണായകമാകും. കാലാവസ്ഥാ വ്യതിയാനത്തിനും നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും മാത്രമല്ല, മരങ്ങൾ കാണുകയും മണക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനും ക്ഷേമത്തിനും ഗുണം ചെയ്യുമെന്നും അതുപോലെ സിറ്റികളിലെ ജൈവവൈവിധ്യം വർദ്ധിപ്പിക്കാനും കൂടി സഹായകരമാകും എന്ന് പഠനങ്ങൾ പറയുന്നു.

Other News