Monday, 23 December 2024

ഇലക്ട്രിസിറ്റി വിലനിർണ്ണയ വ്യവസ്ഥയിൽ അനീതി; ഉൽപാദനച്ചെലവ് കുറഞ്ഞതിൻ്റെ  പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല

ഇലക്ട്രിസിറ്റിയുടെ വിലനിർണ്ണയ വ്യവസ്ഥയിലെ അനീതി ഞെട്ടിക്കുന്ന തോതിലാണെന്നും ഇലക്ട്രിസിറ്റി ഉൽപാദനച്ചെലവ് കുറഞ്ഞതിൻ്റെ  പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നും എൻഡ് ഫ്യുവൽ പോവർട്ടി കോയലിഷന്റെ കോ-ഓർഡിനേറ്റർ സൈമൺ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. ഇലക്ട്രിസിറ്റി പ്രൈസ് നിശ്ചയിക്കുന്ന യുകെയിലെ നിലവിലെ രീതി മൂലം ഗാർഹിക ബില്ലുകൾ രണ്ട് വർഷത്തിനിടെ 7.2 ബില്യൺ പൗണ്ട് വർദ്ധിച്ചു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, എനർജി സപ്ലേയേഴ്‌സ് ഹോൾസെയിൽ ഇലക്ട്രിസിറ്റിക്ക് അത് എങ്ങനെ ഉൽപാദിപ്പിച്ചാലും ഏറ്റവും ഉയർന്ന വിലയാണ് നൽകേണ്ടി വരുന്നത്. ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും ചെലവേറിയ മാർഗമാണ് ഗ്യാസിൽ പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകൾ, എന്നാൽ യുകെയിലെ വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ 40% മാത്രമേ ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. അതായത്, മറ്റേതെങ്കിലും വിധത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റിക്കും ഇതേ ചാർജ് തന്നെയാണ് ഈടാക്കുന്നതെന്ന് കാർബൺ ട്രാക്കർ ഇനിഷ്യേറ്റീവ് പറഞ്ഞു. പകരം ആവറേജ് പ്രൈസ് ഈടാക്കിയാൽ യുകെയിലെ ഇലക്ട്രിസിറ്റി ബിൽ വളരെ കുറവായിരിക്കുമെന്ന്  ക്ലൈമറ്റ് തിങ്ക് ടാങ്ക് പറഞ്ഞു.

ഉപഭോക്താക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചെലവ് കുറച്ച് ഇലക്ട്രിസിറ്റി ലഭിക്കുന്നതിന് ഇതിനകം തന്നെ മാർക്കറ്റ് അവലോകനം ആരംഭിച്ചിട്ടുണ്ടെന്ന് ബിസിനസ്, എനർജി & ഇൻഡസ്ട്രിയൽ സ്ട്രാറ്റജി (ബെയ്‌സ്) ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു. ഒരു ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ഹോൾസെയിൽ ഇലക്ട്രിസിറ്റി പ്രൈസ് നിശ്ചയിക്കുന്നത്, ഓരോ കമ്പനിയും ഒരു യൂണിറ്റ് ഇലക്ട്രിസിറ്റി ഉൽപ്പാദിപ്പിക്കുന്നതിന് ഈടാക്കാൻ ഉദ്ദേശിക്കുന്ന പ്രൈസ് പറയും. ഇലക്ട്രിസിറ്റി ഉൽപ്പാദിപ്പിക്കാൻ സഹാകരമായ രീതിയിൽ കാറ്റും സൂര്യപ്രകാശവും ഉള്ളപ്പോൾ, റിന്യുവബിൾ സോഴ്സ് ഉപയോഗിച്ചുള്ള ഇലക്ട്രിസിറ്റി ഉൽപ്പാദന ചെലവ് പൂജ്യത്തോടടുതാകുമെന്നും ബെയ്‌സ് സൂചിപ്പിച്ചു.

യൂറോപ്പിലെ ഏറ്റവും കൂടുതൽ ഗ്യാസ് പവർ ആശ്രിത രാജ്യങ്ങളായ യുകെയും ഇറ്റലിയും അടുത്തിടെ ഗ്യാസ് വിലയിലുണ്ടായ ചാഞ്ചാട്ടം മൂലം ഇലക്ട്രിസിറ്റിക്ക് ഏറ്റവും ഉയർന്ന പ്രൈസ് നൽകേണ്ടി വന്നു. മുൻകാലങ്ങളിൽ, ഇലക്ട്രിസിറ്റി ഉൽപ്പാദനത്തിനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗങ്ങളിലൊന്നായിരുന്നു ഗ്യാസിൽ നിന്നുള്ള ഉത്പാദനം. പതിറ്റാണ്ടുകളായി, യുകെയിൽ ഹോൾസെയിൽ ഗ്യാസ് താരതമ്യേന വിലകുറഞ്ഞതായിരുന്നു. എന്നാൽ, പാൻഡെമിക്കും  ഉക്രെയ്‌നിലെ റഷ്യയുടെ ആക്രമണവും വിതരണത്തെ തടസ്സപ്പെടുത്തിയതിനാൽ 2021 മെയ് മാസത്തോടെ വില കുതിച്ചുയരാൻ തുടങ്ങി. 2022 ഓഗസ്റ്റ് മുതൽ ഹോൾസെയിൽ ഗ്യാസിന്റെ വില കുത്തനെ ഇടിഞ്ഞെങ്കിലും, 2021 മെയ് മാസത്തെ വിലയുടെ മൂന്നിരട്ടിയാണ് ഇപ്പോഴും.

ഉൽപാദന ചെലവ് കുറഞ്ഞ റിന്യുവബിൾ സോഴ്സ് ഉപയോഗിച്ചുള്ള ഇലക്ട്രിസിറ്റിക്ക് ഗ്യാസ് പ്രൈസിൻ്റെ ചാഞ്ചാട്ടം മൂലം പ്രൈസ് വർദ്ധനവ് ഉണ്ടാക്കുന്നത് മാറ്റം വരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബിസിനസ്സ് ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു. റിന്യുവബിൾസ് ജനറേറ്ററുകൾക്കുള്ള വിൻഡ്‌ഫാൾ ടാക്സ് വീടുകൾക്കും ബിസിനസുകൾക്കുമുള്ള എനർജി ബിൽ സപ്പോർട്ടിനുള്ള ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുമെന്നും ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
 

Other News