Thursday, 19 September 2024

ഇംഗ്ളണ്ടിലെ 15 വയസ്സുകാരിൽ മൂന്നിലൊന്നും സെപ്തംബർ മുതൽ സ്കൂളിൽ തുടർച്ചയായി ഹാജർ നഷ്ടപ്പെടുത്തുന്നതായി റിപ്പോർട്ട്

ഇംഗ്ളണ്ടിലെ 15 വയസ്സുകാരിൽ മൂന്നിലൊന്നും ഈ കഴിഞ്ഞ സെപ്തംബർ മുതൽ സ്കൂളിൽ അബ്‌സെൻ്റ് ആണെന്ന് ഗവേഷകർ കണ്ടെത്തി. കൊറോണ വൈറസ് പാൻഡെമിക് ആരംഭിക്കുന്നതിന് മുമ്പത്തേക്കാൾ അറ്റെൻഡെൻസ് നിരക്ക് കുറവാണെന്നാണ് റിപ്പോർട്ട്  നിലവിലെ അധ്യയന വർഷത്തിൽ 15 വയസ്സുകാരിൽ മൂന്നിലൊന്ന് പേരും ഇംഗ്ലണ്ടിലെ ക്ലാസ് മുറികളിൽ സ്ഥിരമായി അബ്സെൻ്റാണ്. ഇംഗ്ലണ്ടിലെ 7,000-ലധികം സ്‌റ്റേറ്റ് സ്‌കൂളുകളിലെ അറ്റെൻഡെൻസ് നിരക്കാണ് വിശകലനം ചെയ്‌തത്. ഒൻപതിലും പത്തിലുമുള്ള 14-ഉം 15-ഉം വയസ്സുള്ള കുട്ടികളുടെ അറ്റെൻഡെൻസാണ് ഏറ്റവും മോശമായതെന്ന് കണ്ടെത്തി. അതിനു തൊട്ടുപിന്നാലെ 11 ആം ക്ലാസ്സിലെ കുട്ടികളും. ഡാറ്റ സമാഹരിച്ച എഫ്എഫ്ടി ഡാറ്റാലാബ്, പത്തിലും, പതിനൊന്നിലുമുള്ള ഏകദേശം 5% കൗമാരക്കാർക്ക് സ്ഥിരമായി അറ്റെൻഡെൻസ് നഷ്ടമായതായും ഇത് ഗുരുതരമായ പ്രശ്നം ആണെന്നും സൂചിപ്പിച്ചു. ശരത്കാല സീസണിലെ ക്ലാസ്സുകളിൽ  പകുതിയെങ്കിലും അവർക്ക് നഷ്ടമായതായാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ ഏകദേശം 170,000 വിദ്യാർത്ഥികളെയാണ് സ്ഥിരമായി ക്ലാസ്സിൽ ആബ്സെൻ്റ് ആകുന്നവരായി കണക്കാക്കാവുന്നത്.

പത്ത്, പതിനൊന്ന് ക്ലാസുകാരുടെ സ്ഥിരമായ അബ്സൻസ് നിരക്കുകൾ ജിസിഎസ്ഈ ഫലങ്ങളിൽ നോക്ക്-ഓൺ ഇഫക്റ്റുകൾ ഉള്ളതിനാൽ, ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പ്രധാന അധ്യാപകർ അഭിപ്രായപ്പെട്ടു. ജിസിഎസ്ഈ കോഴ്‌സുകൾക്ക് രണ്ട് വർഷം ദൈർഘ്യമാണുള്ളത്. 11-ാം ക്ലാസിൻ്റെ അവസാനമാണ് പരീക്ഷകൾ നടത്തുക. ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ (DfE) പ്രസിദ്ധീകരിച്ച മുൻ ഗവേഷണപ്രകാരം, അറ്റെൻഡെൻസ് കുറവുള്ള വിദ്യാർഥികൾക്ക് കൂടുതലുള്ളവരേക്കാൾ റിസൾട്ട് മോശമായിരിക്കും. എഫ്‌എഫ്‌ടി ഡാറ്റ അനുസരിച്ച്, പിന്നോക്കാവസ്ഥയിലുള്ള പത്താം ക്ലാസിലെ വിദ്യാർത്ഥികളിൽ 50% പേരും തുടർച്ചയായി ക്ലാസ്സിൽ അബ്സെൻ്റ് ആകുന്നവരാണ്. കുറഞ്ഞത് 10% സ്കൂൾ സമയമെങ്കിലും അവർക്ക് നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. അതേ ഗ്രൂപ്പിലെ മറ്റു വിദ്യാർത്ഥികളുടെ നിരക്കിനേക്കാൾ ഇരട്ടിയാണിത്.

കുട്ടികളെ വീട്ടിലിരിക്കാൻ അനുവദിക്കാൻ രക്ഷിതാക്കൾ ഇപ്പോൾ പണ്ടെത്തേക്കാൾ കൂടുതൽ തയ്യാറാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. വിൻ്റർ സീസൺ രോഗങ്ങൾ ധാരാളം പ്രചരിക്കുന്നതും  അതോടൊപ്പം പാൻഡെമിക്കിന്റെ ആഘാതം പഠനത്തോടുള്ള താത്പര്യം  കുറച്ചതും ദിനചര്യകൾ മാറ്റി മറിച്ചതും അറ്റെൻഡെൻസ് നിരക്കിനെ ബാധിക്കുന്നതായി അഭിപ്രായങ്ങൾ ഉയർന്നു. സ്ട്രെപ്പ് എയും സ്കാർലറ്റ് ഫീവറും പൊട്ടിപ്പുറപ്പെട്ടതും തുടർച്ചയായുള്ള കോവിഡ് അണുബാധകളും ക്രിസ്മസിന് മുമ്പുള്ള കുട്ടികളുടെ അബ്‌സെൻസിന് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നു.
വിദ്യാർത്ഥികളിൽ ഉത്കണ്ഠയും മറ്റ്  മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായതും അറ്റെൻഡെൻസ് നിരക്കിനെ ബാധിച്ചിട്ടുണ്ട്. എന്തെങ്കിലും രോഗങ്ങൾ ഉള്ളതായി തോന്നിയാൽ, കുട്ടികളെ സ്കൂളിൽ അയക്കുന്നതിൽ മാതാപിതാക്കളും അമിത ജാഗ്രത പുലർത്തുന്നതായും റിപ്പോർട്ട് സൂചിപ്പിച്ചു. സോട്‌ലൻഡിലെ അബ്‌സെൻസ് നിരക്കും പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയേക്കാൾ ഉയർന്നതാണ്. 60%-ൽ താഴെ സമയം മാത്രം ക്ലാസ്സിൽ പ്രസെൻ്റ് ആകുന്ന  വിദ്യാർഥികളെ  പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്ലാസ്‌ഗോ സിറ്റി കൗൺസിൽ ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്.

Other News