Tuesday, 28 January 2025

ചരിത്രമുറങ്ങുന്ന ലണ്ടനിലെ ക്യൂ, റോയൽ ബൊട്ടാണിക്കൽ ഗാർഡൻ.

Premier News Desk UK

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പൂന്തോട്ടങ്ങളിലൊന്നാണ് ലണ്ടനിലെ ക്യൂ ബൊട്ടാണിക്കൽ ഗാർഡൻ. വിവിധങ്ങളായ സസ്യങ്ങളും 14,000ത്തിലേറെ മരങ്ങളും വർണ്ണ മനോഹരങ്ങളായ പുഷ്പലതാദികളുമടങ്ങുന്ന ക്യൂ ഗാർഡൻ ബ്രിട്ടീഷ് ചരിത്രത്തിന്റെയും പാരമ്പര്യങ്ങളുടെയും കൂടി നേർക്കാഴ്ചയാണ്. 1759 തുറന്ന ഗാർഡനിൽ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ നട്ട നിരവധി വൃക്ഷങ്ങൾ ഇവിടെയുണ്ട്. വിശ്രമത്തിനും ഉല്ലാസത്തിനുമായി അവർ ഇവിടെ സമയം ചിലവഴിച്ചിരുന്നു.

അപൂർവ്വമായ സസ്യങ്ങളുടെ കളക്ഷനുള്ള ക്യൂ ഗാർഡൻ മരങ്ങളുടെ ഒരു ലൈബ്രറിയാണ്. അന്താരാഷ്ട്ര തലത്തിൽ പേരുകേട്ട ബൊട്ടാണിക്കൽ റിസർച്ച് സെൻററും എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമാണിവിടം. 1,100 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ വലിയ ഗ്ലാസ് ഹൗസ് ഇവിടെ ഒരുക്കിയിട്ടുണ്ട്. 2018 ൽ 1.8 മില്യൺ സന്ദർശകർക്ക് ക്യൂ ഗാർഡൻ അതിഥേയയായി. 326 ഏക്കറിൽ പരന്നു കിടക്കുന്ന ഗാർഡൻ 2003 മുതൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നാണ്. ചരിത്ര പ്രാധാന്യമുള്ള 40 നിർമ്മിതികൾ ഇവിടെയുണ്ട്. സീഡ് ബാങ്കിൽ 40,000 സ്പീഷിസുകളെയും സംരക്ഷിക്കുന്നു

Other News