Wednesday, 22 January 2025

വിൻ്റർ സീസണിൽ കൂടുതൽ ഉറക്കം ആവശ്യമാണെന്ന് പുതിയ പഠനം

മനുഷ്യ ശരീരത്തിലെ ബോഡി ക്ലോക്ക് സൂര്യനെ ആശ്രയിച്ച് സജ്ജീകരിക്കപ്പെടുന്നതിനാൽ ദിവസങ്ങളുടെ ദൈർഘ്യം മാറുന്നതും സൂര്യ പ്രകാശത്തിൻ്റെ എക്സ്പോഷർ കൂടുന്നതും മനുഷ്യരുടെ ഉറക്കത്തിന്റെ ദൈർഘ്യത്തെയും ഗുണനിലവാരത്തെയും ബാധിച്ചേക്കാം എന്ന് പുതിയ പഠനം. ബെർലിനിലെ ചാരിറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എയ്‌ലിൻ സെയ്‌ഡ്‌ലറുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ കണ്ടെത്തി, വേനൽക്കാലത്തെ അപേക്ഷിച്ച് മഞ്ഞുകാലത്ത് മനുഷ്യർക്ക് REM ( റാപ്പിഡ് ഐ മൂവ്മെൻറ്)  ഉറക്കം കൂടുതലായി അനുഭവപ്പെടുന്നതായി ഫ്രണ്ടിയേഴ്‌സ് ഇൻ ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പഠനത്തിൽ പങ്കെടുത്തവർ ഉയർന്ന തോതിലുള്ള പ്രകാശ മലിനീകരണവും കുറഞ്ഞ അളവിലുള്ള പ്രകൃതിദത്ത പ്രകാശവും ഉള്ള ഒരു നഗര അന്തരീക്ഷത്തിലായിരുന്നു. ശരീരത്തിന്റെ സർക്കാഡിയൻ ക്ലോക്കിനെ തടസ്സപ്പെടുത്തുന്ന ഘടകങ്ങൾ കൂടുതലായിരുന്നിട്ടും, അവരുടെ REM ഉറക്കം വേനൽക്കാലത്തേക്കാൾ ശൈത്യകാലത്ത് 30 മിനിറ്റ് കൂടുതലാണെന്ന് കണ്ടെത്തി. നല്ല ഉറക്കമുള്ള ആരോഗ്യമുള്ളവരുടെ ഇടയിൽ കാലാനുസൃതമായ ഈ വ്യത്യാസങ്ങൾ ഇതിലും വലുതായിരിക്കും എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

പല ആളുകളിലും, ബോഡി ക്ലോക്കിനെക്കാൾ കൂടുതൽ ശക്തമായി
ഉറക്കമുണരാനുള്ള സമയം ക്രമീകരിക്കപ്പെടുന്നത്  ജോലി സമയമോ സ്കൂൾ സമയമോ ആണ്. അതിനാൽ, ഉറങ്ങാനുള്ള സമയം തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമേ സ്ലീപ് ഷെഡ്യൂൾ ക്രമീകരിക്കൻ സാധിക്കൂ. ശൈത്യകാലത്ത് കൂടുതൽ ഉറങ്ങേണ്ടതിൻ്റെ ആവശ്യകത കണക്കിലെടുത്ത്, നേരത്തെ ഉറങ്ങാൻ പോകുന്നത് വഴി മെച്ചപ്പെടുത്തലുകൾ വരുത്താന് കഴിയും. സ്വപ്‌നം, ഓർമ്മ, ഇമോഷണൽ പ്രോസസ്സിംഗ്, ഹെൽത്തി ബ്രെയിൻ ഡെവലപ്മെൻ്റ് എന്നിവയിൽ REM ഉറക്കം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. നോൺ-REM ഉറക്കത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് സാധാരണ ഉറക്കം ആരംഭിക്കുന്നത്, തുടർന്ന് ഒരു ചെറിയ കാലയളവിലെ REM ഉറക്കം.

ദൈർഘ്യവും സമയവും ഉൾപ്പെടുന്ന  സ്ലീപിങ് ഹാബീറ്റ്സ് ഉണ്ടാക്കേണ്ടത് സമൂഹത്തിന് ആവശ്യമാണ്, അല്ലെങ്കിൽ സീസൺ മാറുന്നതിനനുസരിച്ച് സ്കൂൾ, വർക്കിംഗ് ഷെഡ്യൂളുകൾ ക്രമീകരിക്കണമെന്ന് ജർമ്മനിയിലെ സെന്റ് ഹെഡ്‌വിഗ് ഹോസ്പിറ്റലിലെ ക്ലിനിക് ഓഫ് സ്ലീപ്പ് ആൻഡ് ക്രോണോമെഡിസിൻ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ അനുബന്ധ രചയിതാവായ ഡോ ഡയറ്റർ കുൻസ് പറഞ്ഞു.

Other News