Monday, 23 December 2024

ബോൾട്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ ബാഡ്മിൻറൺ ടൂർണമെന്റ് ഏപ്രിൽ മാസം 29ന്

ബോൾട്ടൺ സമൂഹത്തിൽ നിന്നും അകാലത്തിൽ പൊലിഞ്ഞ കുട്ടികളായ ജോയൽ, ജേസൺ, എവ്‌ലിൻ എന്നിവരുടെ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ മാസം 29ന് നടത്തപ്പെടും. ബോൾട്ടൺ മലയാളി അസോസിയേഷനാണ്  ഓൾ യുകെ  ബാഡ്മിൻറൺ ഡബിൾസ്  ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ബോൾട്ടനിലെ എസ്സ  അക്കാഡമിയിൽ വെച്ചാണ് ടൂർണമെൻ്റ് നടത്തുന്നത്.

മത്സര വിജയികൾക്ക് ജോയൽ, ജേസൺ, എവ്‌ലിൻ മെമ്മോറിയൽ ട്രോഫിയോടൊപ്പം
ഒന്നാം സമ്മാനമായി സ്കാൻ കബ്യുട്ടേഴ്‌സ് ബോൾട്ടൻ നൽകുന്ന £301ക്യാഷ് പ്രൈസും
രണ്ടാം സമ്മാനമായി GK Telecom നൽകുന്ന £250 ക്യാഷ് പ്രൈസും മൂന്നാം സമ്മാനമായി AKMG Ltd നൽകുന്ന £101 ക്യാഷ് പ്രൈസും നാലാം സമ്മാനമായി Thira റെസ്റ്റോറന്റ് Bolton നൽകുന്ന £50 ക്യാഷ് പ്രൈസും നൽകുന്നതാണ്.

ഏപ്രിൽ 29ന് രാവിലെ 9മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ
താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിച്ച് രജിസ്ട്രേഷൻ നടത്താവുന്നതാണ്.

രെജിസ്ട്രേഷൻ ഫീസ് £30.

Antony Chacko-07860480923
Sharon Joseph-07901603309

Other News