Thursday, 21 November 2024

എനർജി പ്രൈസ് ക്യാപ്പ് ഏപ്രിൽ 1 മുതൽ കുറയ്ക്കും. ശരാശരി വാർഷിക ബിൽ £3,280 ആകും

എനർജി പ്രൈസ് ക്യാപ്പ് ഏപ്രിൽ 1 മുതൽ കുറയ്ക്കും. യുകെയിലെ എനർജി റെഗുലേറ്ററായ ഓഫ്ജെം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശരാശരി ഗ്യാസ്/ ഇലക്ട്രിസിറ്റി വാർഷിക ബിൽ £3,280 ആക്കി ഓഫ്ജെം ക്രമീകരിക്കും. എനർജി കമ്പനികൾക്ക് കസ്റ്റമേഴ്സിനുമേൽ ഈടാക്കാവുന്ന നിരക്ക് നിശ്ചയിക്കുന്നത് ഓഫ് ജെം ആണ്. കഴിഞ്ഞ ജനുവരിയിൽ എനർജി പ്രൈസ് ക്യാപ്പ് £4,279 ആയി ഓഫ് ജെം ഉയർത്തിയിരുന്നു. മാർച്ച് വരെ പ്രാബല്യത്തിലുളള ഈ നിരക്ക് ഏപ്രിൽ മുതൽ കുറയുമെന്നാണ് പുതിയ പ്രഖ്യാപനം.

എനർജി പ്രൈസ് ക്യാപ്പ് എന്നാൽ ഒരു കസ്റ്റമർക്ക് നൽകേണ്ടി വരുന്ന ഏറ്റവും ഉയർന്ന നിരക്ക് എന്ന് അർത്ഥമില്ല. കൂടുതൽ എനർജി ഉപയോഗിക്കുന്നവർ ഉയർന്ന ബിൽ നൽകേണ്ടി വരും. കസ്റ്റമേഴ്സിൻ്റെ സാധാരണഗതിയിലുള്ള ശരാശരി എനർജി ഉപയോഗം പരിഗണിച്ചാണ് പ്രൈസ് ക്യാപ്പ് ഓഫ്ജം തീരുമാനിക്കുന്നത്. എനർജി നിരക്ക് ഉയർന്നതിനെ തുടർന്ന് എനർജി പ്രൈസ് ഗ്യാരണ്ടി സ്കീം ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. ഓരോ കസ്റ്റമർക്കും 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ £400 ഡിസ്കൗണ്ടായി നൽകിയിരുന്നു. ഏപ്രിൽ 1 മുതൽ എനർജി പ്രൈസ് സപ്പോർട്ട് നിർത്തലാക്കും.

അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസ് വിലയിൽ വന്ന കുറവ് കണക്കിലെടുത്താണ് എനർജി ക്യാപ്പ് കുറയ്ക്കാൻ ഓഫ് ജെം തീരുമാനിച്ചത്. എനർജി പ്രൈസ് ഗ്യാരണ്ടി സ്കീം ഏപ്രിലിൽ അവസാനിക്കുന്നതുമൂലം പ്രൈസ് ക്യാപ്പിലുള്ള കുറവിൻ്റെ കാര്യമായ പ്രയോജനം കസ്റ്റമേഴ്സിന് ലഭ്യമാവില്ല
 

Other News