Monday, 23 December 2024

അറിവുകളുടെ വിശ്വസനീയ സ്രോതസ്സായി ഗ്ലോബൽ ന്യൂസ് പ്രീമിയർ വായനക്കാരിലേയ്ക്ക്.

പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ലോകത്തെ മുന്നോട്ട് നയിക്കുന്നതിനോടൊപ്പം തന്നെ അറിവുകളുടെ വിശ്വസനീയമായ ഉറവിടങ്ങളും ജനങ്ങൾക്ക് ലഭ്യമാകേണ്ടിയിരിക്കുന്നു. യഥാർത്ഥ വസ്തുതകൾ ധാർമ്മിക ബോധത്തിലുറച്ചു നിന്നു കൊണ്ട്, ലാഭേച്ഛയില്ലാതെ അർഹതപ്പെട്ടവരിൽ എത്തിക്കുവാൻ ആധുനിക മാദ്ധ്യമങ്ങൾക്ക് കഴിയണം. ഒരു കാലത്ത് അച്ചടി മാദ്ധ്യമങ്ങൾ നിർവ്വഹിച്ചിരുന്ന കർത്തവ്യം ഇന്ന് ഇലക്ട്രോണിക് മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നമ്മുടെ വിരൽത്തുമ്പിൽ എത്തുന്ന വാർത്തകളും വിവരങ്ങളുമാണ് ലോകത്തിന്റെ ദിശാബോധത്തെ ഒരു പരിധി വരെ നിയന്ത്രിക്കുന്നത്.

സാമൂഹിക ഉത്തരവാദിത്വത്തിലും കർത്തവ്യ നിർവ്വഹണത്തിലും ഉത്സുകരായ ജനതയ്ക്ക് എന്നും മുതൽക്കൂട്ടായിരിക്കണം യഥാർത്ഥ മാദ്ധ്യമങ്ങൾ. ആവശ്യമുള്ള തീവ്രതയിൽ സ്വതന്ത്രമായി മാനുഷിക മൂല്യങ്ങൾക്ക് വില നല്കിയുള്ള നിസ്വാർത്ഥമായ സേവനം മാദ്ധ്യമലോകം സമൂഹത്തിന് നല്കണം. മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്നതായിരിക്കണം അവയുടെ പ്രവർത്തന ശൈലി.

മാദ്ധ്യമ രംഗത്ത് പുലർത്തേണ്ട ധാർമ്മികതയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള നയത്തിൽ ഉറച്ചു നിന്നുള്ള സേവനമായിരിക്കും ഗ്ലോബൽ ന്യൂസ് പ്രീമിയർ വായനക്കാർക്കായി ഒരുക്കുന്നത്. വിശ്വസനീയമായ അറിവുകൾ ധാർമ്മികതയുടെ കൈയ്യൊപ്പോടെ ജനങ്ങളിൽ എത്തിക്കുവാൻ ഗ്ലോബൽ ന്യൂസ് പ്രീമിയർ ശ്രദ്ധിക്കും. ഈ ഓൺലൈൻ ന്യൂസ് ലൈബ്രറിയ്ക്ക് എല്ലാ വായനക്കാരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ബിനോയി ജോസഫ്
എക്സിക്യൂട്ടീവ് എഡിറ്റർ
ഗ്ലോബൽ ന്യൂസ് പ്രീമിയർ

Other News