Monday, 23 December 2024

2022-ൽ 23,000 അധിക മരണങ്ങൾക്ക് നീണ്ട ആക്സിഡൻ്റ് ആൻഡ് എമർജൻസി കാത്തിരിപ്പ് കാരണമായതായി റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ

2022-ൽ 23,000 അധിക മരണങ്ങൾക്ക് എൻഎച്ച്എസ് യുകെയിലെ നീണ്ട A&E കാത്തിരിപ്പ് കാരണമായതായി റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ (ആർസിഇഎം ) നടത്തിയ പഠനം സൂചിപ്പിക്കുന്നു. ആക്സിഡൻ്റ് ആൻഡ് എമർജൻസി കാത്തിരിപ്പ് സമയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റയ്ക്കായി ആർസിഇഎം, എൻഎച്ച്എസിന് വിവരാവകാശ അഭ്യർത്ഥന അയച്ചു. ഡാറ്റയനുസരിച്ച്, ഒരു ദശലക്ഷത്തിലധികം രോഗികളാണ്. ആക്സിഡൻ്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതായി കണ്ടെത്തിയത്. 

ദീർഘസമയത്തെ കാത്തിരിപ്പ് രോഗികളുടെ സുരക്ഷയ്ക്കും മരണനിരക്കിലും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മരണ നിരക്കും ദീർഘസമയത്തെ കാത്തിരിപ്പും തമ്മിൽ തള്ളിപറയാനാവാത്ത ബന്ധം ഉണ്ടെന്നാണ് ഗവേഷണം വെളിപ്പെടുത്തുന്നത്. 2016 നും 2018 നും ഇടയിൽ ഇംഗ്ലണ്ടിലെ ദീർഘമായ A&E കാത്തിരിപ്പുകളുമായി അധിക മരണങ്ങളെ ബന്ധിപ്പിച്ച 2021-ലെ ഒരു എമർജൻസി മെഡിസിൻ ജേണൽ പഠനത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ആർസിഇഎം വിശകലനം നടത്തിയത്. മുമ്പത്തെ പഠനത്തിൽ നിന്നുള്ള മരണനിരക്ക് അനുപാതവും എൻഎച്ച്എസ് നൽകിയ കണക്കും ഉപയോഗിച്ച്, 2022 ൽ ഇംഗ്ലണ്ടിൽ 23,003 അധിക മരണങ്ങൾ ഉണ്ടായതായി കോളേജ് വിശകലനം ചെയ്യുന്നു. ഇത് നീണ്ട A&E കാത്തിരിപ്പ് സമയമായി ബന്ധപ്പെട്ടിരിക്കുന്നു. 

എന്നാൽ, 2016-ലെയും 2018-ലെയും ഡാറ്റ ഉപയോഗിച്ചതിനാൽ 2022-ലെ കണക്കുകളുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ഈ കണക്കുകൾക്ക് അധികമരണങ്ങളെക്കുറിച്ച് പൂർണ്ണമായതോ കൃത്യമായതോ ആയ ഒരു ചിത്രം നൽകാൻ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. അധികമരണങ്ങളുടെ കാരണം നിരവധി വ്യത്യസ്ത ഘടകങ്ങളാണ്. ആർസിഇഎം ഉദ്ധരിച്ച കണക്കുകൾ പോലെ കൃത്യമായ ഒരു കാര്യമാണ് മരണത്തിന് കാരണമായതെന്ന് പൂർണ്ണമായി പറയാൻ സാധിക്കില്ല. അടുത്തിടെ പ്രസിദ്ധീകരിച്ച യുഇസി റിക്കവറി പ്ലാൻ, 2024 മാർച്ചോടെ 76% എന്ന നാല് മണിക്കൂർ പ്രകടനം കൈവരിക്കാനും എത്തിച്ചേരുന്ന സമയം മുതൽ കൃത്യമായ 12 മണിക്കൂർ കാത്തിരിപ്പ് പ്രസിദ്ധീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

Other News