കോവിഡ്-19 സ്പ്രിംഗ് ബൂസ്റ്റർ വാക്സിൻ വാഗ്ദാനം ചെയ്ത് എൻഎച്ച്എസ്
കോവിഡ്-19 സ്പ്രിംഗ് ബൂസ്റ്റർ വാക്സിൻ എൻഎച്ച്എസ് വാഗ്ദാനം ചെയ്തു. കോവിഡ് രോഗബാധ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 75 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും, കെയർ-ഹോമിലെ താമസക്കാർ, ഗുരുതര രോഗബാധയുണ്ടാകാൻ സാധ്യതയുള്ള
അഞ്ചോ അതിലധികമോ പ്രായമുള്ളവർ എന്നിവർക്കെല്ലാം ബൂസ്റ്റർ ഡോസ് ലഭ്യമാക്കണം എന്ന് യുകെ വാക്‌സിൻ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ കെയർ ഹോമുകളിലും വെയിൽസിലും വാക്സിനേഷൻ ഏപ്രിൽ ആദ്യം ആരംഭിക്കും. യുകെയുടെ മറ്റ് ഭാഗങ്ങളിലുള്ള എൻഎച്ച്എസ് അവരുടെ ബൂസ്റ്റർ ഡോസ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. മുൻ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം മാത്രമാണ് ബൂസ്റ്റർ വാക്‌സിൻ നൽകുകയുള്ളൂ.
2022 ലെ ശരത്കാലത്ത്, കോവിഡ് -19 ബാധിച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചവരുടെ കണക്കുപ്രകാരം, 75 വയസ്സിനു മുകളിലുള്ളവരിൽ കൊറോണ വൈറസ് ഗുരുതരമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ സംബന്ധിച്ച ജോയിൻ്റ് കമ്മിറ്റി (ജെസിവിഐ) അറിയിച്ചു. അതിനാൽ, ഈ സ്പ്രിംഗ് സീസണിൽ ലഭ്യമാക്കിയ ബൂസ്റ്റർ വാക്സിൻ ഡോസ് സ്വീകരിച്ച് കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നേടണമെന്ന് ഹെൽത്ത് ലീഡേഴ്സ് മുന്നറിയിപ്പ് നൽകി. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരും രക്താർബുദം ബാധിച്ചവരും ക്യാൻസറിനുള്ള കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയരായവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അർഹരായവരിൽ ഉൾപ്പെടുന്നു. കോവിഡ് -19 ൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം വാക്സിനേഷനാണ്. കൂടാതെ സ്പ്രിംഗ് ബൂസ്റ്റർ പ്രോഗ്രാം, ഗുരുതര രോഗസാധ്യതയുള്ളവർക്ക് പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ജെസിവിഐ ചെയർമാൻ പ്രൊഫസർ വെയ് ഷെൻ ലിം പറഞ്ഞു. സ്പ്രിംഗ് ബൂസ്റ്റർ ഡോസ് കാമ്പെയ്‌ൻ ജൂൺ അവസാനം വരെ നീണ്ടുനിൽക്കും.
ഫൈസറിൽ നിന്നുള്ള നാല് വ്യത്യസ്ത തരം വാക്സിനുകളായ ബയോഎൻടെക്, മോഡേണ, സനോഫി അല്ലെങ്കിൽ ജിഎസ്കെ, നോവവാക്സ് എന്നിവ ഉപയോഗിക്കാം. മിക്ക ഡോസുകളും ഒമിക്‌റോൺ വേരിയന്റിനെതിരെയും അതിനു മുമ്പത്തെ വേരിയൻ്റുകളിൽ നിന്നും സംരക്ഷണം നൽകും. കഴിഞ്ഞ സമ്മർ സീസൺ മുതൽ, കോവിഡിന്റെ ഒമിക്‌റോൺ വേരിയന്റിന്റെ വ്യത്യസ്ത പതിപ്പുകൾ ഏറ്റവും കൂടുതലായി പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ വേരിയൻ്റ് ഒമിക്രോൺ ബിക്യൂ.1 ആണ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഫൈസർ ബയോഎൻടെക് വാക്സിൻ കുട്ടികൾക്കുള്ള സ്പെഷ്യൽ ഫോർമുലേഷൻ വാഗ്ദാനം ചെയ്യും. കോവിഡ് -19 ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പ്രായമായവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിൽ അടുത്തയിടെ വർദ്ധനവുണ്ടായിട്ടുണ്ടെന്നും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ഇമ്മ്യൂണൈസേഷൻ ഹെഡ് ഡോ. മേരി റാംസെ പറഞ്ഞു.