Wednesday, 22 January 2025

ഹെൽമറ്റ് പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് വേണമെന്ന നിയമം നടപ്പിലാക്കിയതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. സംസ്ഥാനത്ത് ഡിസംബർ 3 ന് നടന്ന പരിശോധനയിൽ 537 പേർക്ക് പിഴ ചുമത്തി.

ഇരുചക്രവാഹനങ്ങളിലെ ഇരുവരും ഹെൽമറ്റില്ലാതെ യാത്ര ചെയ്താൽ ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കും. സീറ്റ് ബെൽറ്റ് ഇല്ലാതെയും ഹെൽമറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവർക്ക് 500 രൂപയാണ് നിലവിൽ ഫൈൻ നിശ്ചയിച്ചിരിക്കുന്നത്.

Other News