ബിർമിംഗ്ഹാമിനും ക്രൂവിനും ഇടയിലുള്ള എച്ച്എസ് 2 ലൈൻ രണ്ട് വർഷം വൈകും
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ഹൈ സ്പീഡ് റെയിൽവേ എച്ച്എസ് 2 ന്റെ ബിർമിംഗ്ഹാം മുതൽ ക്രൂവ് വരെയുള്ള ലൈൻ രണ്ട് വർഷം വൈകും. ചെലവ് കുറഞ്ഞ മോഡൽ ഡിസൈൻ ചെയ്യുന്നതിനാൽ യൂസ്റ്റൺ സ്റ്റേഷന്റെ ഉദ്ഘാടനവും വൈകുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. ലണ്ടൻ, മിഡ്‌ലാൻഡ്‌സ്, നോർത്ത് ഇംഗ്ലണ്ട് എന്നിവയെ ബന്ധിപ്പിക്കുന്ന ലൈൻ നിർമ്മാണത്തിൽ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. കാലതാമസവും ചെലവ് വർദ്ധനയും എച്ച്എസ് 2 ൽ കാലതാമസം വരുത്തുന്നുണ്ട്. ഇതിന് 2010 ൽ 33 ബില്യൺ പൗണ്ട് ചെലവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ അത് 71 ബില്യൺ പൗണ്ട് ആയിരിക്കുമെന്നാണ് കരുതുന്നത്. ഗണ്യമായ പണപ്പെരുപ്പ സമ്മർദവും, പദ്ധതിച്ചെലവ് വർദ്ധിപ്പിച്ചതും സൂചിപ്പിക്കുന്നത് ഗവൺമെന്റ് രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പുനരാരംഭിക്കും എന്നാണെന്ന് ഹാർപ്പർ പറഞ്ഞു. തീരുമാനം ബുദ്ധിമുട്ടുള്ളതായിരുന്നെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെയും ഗവൺമെൻ്റ് കടം കുറയ്ക്കുന്നതിന്റെയും ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെൻ്റിനൊപ്പം നിർമ്മാണത്തിന്റെ ഘട്ടഘട്ടമായ ഒരുക്കങ്ങളും സമയക്രമവും പരിശോധിക്കുകയാണെന്ന്
എച്ച്എസ് 2 ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് തർസ്റ്റൺ അടുത്തിടെ ബിബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. ഈ കാലതാമസം റെയിൽവേ മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ബിസിനസ് ഗ്രൂപ്പായ സിബിഐയിൽ നിന്നുള്ള ജോൺ ഫോസ്റ്റർ അഭിപ്രായപ്പെട്ടു. ബിർമിംഗ്ഹാമിലെ എച്ച്എസ്2 താൽക്കാലികമായി നിർത്താനുള്ള തീരുമാനം, അത്ഭുതപ്പെടുത്തുന്നതാണെന്ന് ലേബർ പാർട്ടി പ്രസ്താവിച്ചു. ഭരണത്തിൽൽ എത്തിയാൽ എച്ച്എസ്2 പൂർണമാക്കാനും ഗ്രീൻ പ്രോസ്പിരിറ്റി പ്ലാൻ വഴി ഭാഗികമായി ഫണ്ട് നൽകാനും പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്ഗ് പറഞ്ഞു. ഈ കാലതാമസം നിരാശാജനകമാണെന്നും സാമ്പത്തിക നേട്ടങ്ങളെ തടയുന്നുവെന്നും നോർത്തേൺ പവർഹൗസ് പാർട്ണർഷിപ്പ് മേധാവി ഹെൻറി മുറിസണും അഭിപ്രായം രേഖപ്പെടുത്തി.
ഉയർന്ന ഇൻഫ്ലേഷൻ നിരക്ക് മൂലം സാമഗ്രികളുടെ വില വർധിച്ചതോടെ പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. ഈ കാലതാമസം ദീർഘകാലത്തേക്ക് ചെലവ് വ്യാപിപ്പിക്കാൻ സഹായിക്കുമെന്നാണ് ഗവൺമെൻ്റ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്‌ച ബജറ്റിന്റെ രൂപരേഖ അവതരിപ്പിക്കുന്ന ചാൻസലർ ജെറമി ഹണ്ട്, അഞ്ച് വർഷത്തിനുള്ളിൽ കടം ജിഡിപിയുടെ ശതമാനമായി ആഗ്രഹിക്കുന്നതായി പറഞ്ഞു. ഇതാണ് പ്രധാനമന്ത്രിയും ലക്ഷ്യമിടുന്നത്.
2029 നും 2033 നും ഇടയിൽ വെസ്റ്റ് ലണ്ടനിലെ ഓൾഡ് ഓക്ക് കോമൺ സ്റ്റേഷനും ബർമിംഗ്ഹാമിനും ഇടയിൽ ആദ്യത്തെ യാത്രക്കാരെ കൊണ്ടുപോകാൻ HS2 ട്രെയിനുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ലണ്ടനിലെ യൂസ്റ്റൺ സ്റ്റേഷൻ നിലവിൽ 2035-ഓടെ തുറക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ക്രൂവിലേക്കും തുടർന്ന് മാഞ്ചസ്റ്ററിലേക്കും 2034-ലും 2041-ലും കൂടുതൽ നീട്ടും.