Monday, 23 December 2024

പുതിയ ബഡ്ജറ്റിൽ പെൻഷൻ സേവിംഗ്‌സിൻ്റെ അധിക ടാക്സ് ഫ്രീ ലിമിറ്റ് 1.8 മില്യൺ പൗണ്ടായി ഉയർത്തും.

നാളെ ചാൻസലർ ജെറമി ഹണ്ട് അവതരിപ്പിക്കുന്ന പുതിയ ബഡ്ജറ്റിൽ അധിക ടാക്സ് ഫ്രീ ലിമിറ്റ് വർദ്ധിപ്പിക്കുന്നതു വഴി പെൻഷൻ സേവിംഗ്‌സ് പരിധി ഉയരും. അധിക നികുതി അടയ്ക്കുന്നതിന് മുമ്പ്  പെൻഷൻ നിക്ഷേപത്തിൽ ഉൾകൊള്ളിക്കാൻ കഴിയുന്ന ആകെ തുക  വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവിൽ പെൻഷൻ നിക്ഷേപം വഴി ആളുകൾക്ക് അവരുടെ ജീവിതകാലത്ത് 1.07 മില്യൺ പൗണ്ട് സ്വരൂപിക്കാൻ സാധിക്കുമെങ്കിൽ പുതിയ ബഡ്ജറ്റിൽ അത് £1.8 മില്യൺ ആയി ഉയരും. പ്രത്യേകിച്ച് ഡോക്ടർമാർ അധിക നികുതി കാരണം ജോലി സമയം കുറയ്ക്കുന്നതിൽ നിന്നും റിട്ടയർമെൻ്റ് നേരത്തെയാക്കുന്നതിൽ നിന്നും തടയാനാണ് ഈ പുതിയ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, ഈ നീക്കം ഒരു ചെറിയ വിഭാഗം തൊഴിലാളികൾക്ക് മാത്രമേ ഗുണം ചെയ്യൂ എന്ന് വിമർശകർ ചൂണ്ടിക്കാട്ടി. യുകെയുടെ സാമ്പത്തിക വളർച്ച സമീപ മാസങ്ങളിൽ പിന്നിലോട്ടാണെന്നും ഈ വർഷം തന്നെ യുകെ സാമ്പത്തിക മാന്ദ്യം നേരിടുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. ഏകദേശം 10 ദശലക്ഷം ആളുകൾക്ക് യുകെയിൽ നിലവിൽ ജോലിയില്ല, ജോലി ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ള നാലിലൊന്ന് ആളുകൾക്കാണ് കണക്കുകൾ പ്രകാരം ജോലിയില്ലാത്തത്. കൂടുതൽ കാലം ജോലി ചെയ്യാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് സാമ്പത്തിക വളർച്ച വർധിപ്പിക്കാനുള്ള യുകെ പദ്ധതികളുടെ ഭാഗമാണ്.

ചാൻസലർ ജെറമി ഹണ്ടിന്റെ ബുധനാഴ്ച നടക്കാനിരിക്കുന്ന നികുതിയും ചെലവും സംബന്ധിച്ച പ്രഖ്യാപനം "ബാക്ക് ടു വർക്ക് ബഡ്ജറ്റ്" എന്ന പേരിലാണ് അറിയപ്പെടുന്നത്.

*യൂണിവേഴ്സൽ ക്രെഡിറ്റിലുള്ള രക്ഷിതാക്കൾക്ക് ചൈൽഡ് കെയർ ഫണ്ടിംഗ് ക്ലെയിം ചെയ്യേണ്ടതിനു പകരം  മുൻകൂട്ടി സ്വീകരിക്കാൻ കഴിയും.

*യൂണിവേഴ്സൽ ക്രെഡിറ്റ് ക്ലെയിംമെന്റുകൾക്കുള്ള സപ്പോർട്ട് യുകെയിൽ ഒരു കുട്ടിക്ക് പ്രതിമാസം £646-ന്റെ വർദ്ധനവ് ലഭിക്കും.

*ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുള്ള ഫിറ്റ്നസ് ടു വർക്ക് ടെസ്റ്റുകൾ സാധ്യമാക്കും. 

*പ്രൈവറ്റ് പെൻഷൻ ആക്സസ് ചെയ്തിട്ടുള്ള 55 വയസ്സിനു മുകളിലുള്ളവർക്ക് അവരുടെ പെൻഷൻ നിക്ഷേപം പ്രതിവർഷം £4,000 ആയിരുന്നത് £10,000 ആയി ഉയർത്താം എന്നതടക്കമുള്ള മറ്റ് നടപടികളും ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ജെറമി ഹണ്ട് ബുധനാഴ്ച വിശദീകരിക്കുമെന്നാണ് സൂചന.

നികുതി അടയ്‌ക്കുന്നതിന് മുമ്പ് പെൻഷനുകളുടെ ആജീവനാന്ത പരിധി ലംഘിച്ചവരുടെയും അത് ലംഘിക്കാൻ സാധ്യതയുള്ളവരുടെയും എണ്ണം 1.3 ദശലക്ഷമാണ്, ഇത് യുകെയിലെ തൊഴിലാളികളുടെ 4 ശതമാനത്തിൽ താഴെയാണ്. അതുകൊണ്ട് തന്നെ പെൻഷൻ ടാക്സ് അലവൻസുകൾ ഉയർത്താനുള്ള സർക്കാരിന്റെ പദ്ധതികൾ താരതമ്യേന കുറച്ച് തൊഴിലാളികൾക്ക് മാത്രമാണ് പ്രയോജനപ്പെടുന്നതെന്ന് കൺസൾട്ടൻസി എൽസിപി ബിബിസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

Other News