Thursday, 21 November 2024

എൻ എച്ച് എസിൽ പുതിയ പേ ഓഫർ. 2023/24 ൽ 5% സാലറി വർദ്ധന. 2022/23 ലെ സാലറിയുടെ 2% വൺ ഓഫ് പേയ്‌മെൻ്റായി നല്കും. സമരം നിറുത്തിവച്ചു.

എൻ എച്ച് എസിൽ പുതിയ പേ ഓഫർ ഗവൺമെൻ്റ് മുന്നോട്ട് വച്ചു. ഇതനുസരിച്ച് 2022/23 ലെ വ്യക്തിഗത സാലറിയുടെ 2% വൺ ഓഫ് പേയ്‌മെൻ്റായി നല്കും. കഴിഞ്ഞ വർത്തെ 4% വർദ്ധനയ്ക്ക് പുറമേയാണിത്. 2023/24 ൽ 5% സാലറി വർദ്ധന നല്കാമെന്നും ഗവൺമെൻ്റ് യൂണിയനുകളെ അറിയിച്ചു. ഓഫർ പ്രകാരം പുതിയതായി ക്വാളിഫൈ ചെയ്യുന്ന നഴ്സിന് 2021/22 മുതൽ 2023/24 വരെയുള്ള രണ്ടു വർഷ കാലയളവിൽ 2,750 പൗണ്ട് ശമ്പള വർദ്ധന ലഭിക്കും. കൂടാതെ 1,890 പൗണ്ട് വൺ ഓഫ് പേയ്മെൻറും ഈ വർഷം ഉണ്ടാവും. പുതിയ ഓഫർ നഴ്സസ്, പാരാമെഡിക്സ് അടക്കമുള്ള കീ വർക്കേഴ്സിന് ബാധകമാണ്. ജൂണിയർ ഡോക്ടർമാർ ഈ ഓഫറിനു കീഴിൽ വരില്ല.

റോയൽ കോളജ് ഓഫ് നഴ്സിംഗ്, ജി എം ബി, യൂണിസൺ എന്നീ യൂണിയനുകൾ തങ്ങളുടെ മെമ്പർമരോട് പുതിയ പേ ഓഫറിനോട് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെടും. പുതിയ ഓഫർ മുന്നോട്ട് വച്ചതിനെ തുടർന്ന് എൻഎസ്എസിലെ സമരം യൂണിയനുകൾ നിറുത്തി വച്ചിട്ടുണ്ട്. രണ്ടാഴ്ച നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഗവൺമെൻ്റും എൻഎച്ച്എസ് യൂണിയനുകളും ഡീലിലെത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ തുടങ്ങിയ എൻ എച്ച് എസിലെ പണിമുടക്ക്  ജനുവരിയിലും ഫെബ്രുവരിയിലും സർവീസുകളെ ബാധിച്ചു. പുതിയ പേ ഓഫർ നടപ്പാക്കുന്നതിനായി 2.5 ബില്യൺ പൗണ്ട് അധികമായി ഗവൺമെൻ്റ് വകയിരുത്തും.
 

Other News