സെമസ്റ്റർ പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ജെഎന്‍യു
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഫീസ് വർദ്ധനയ്ക്കെതിരായ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് കോളജ് അധികൃതരുടെ അന്ത്യശാസനം. സെമസ്റ്റർ പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ജെഎന്‍യു മുന്നറിയിപ്പ് നല്കി. തിസീസുകൾ സമർപ്പിക്കണമെന്നും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നാൽ അടുത്ത സെമസ്റ്ററിന് രജിസ്ട്രേഷൻ നല്കില്ലെന്നും രജിസ്ട്രാർ ഉത്തരവിറക്കിയിട്ടുണ്ട്. ഡിസംബർ 12 നാണ് പരീക്ഷകൾ ആരംഭിക്കുന്നത്.